കോഴിക്കോട് : കക്കോടി പഞ്ചായത്തിലെ ഈ സ്ഥാനാര്‍ത്ഥികള്‍ സഹോദരങ്ങളാണ്. 11-ാം വാര്‍ഡ് ചാലില്‍ത്താഴത്ത് വി.അഖിലും 19-ാം വാര്‍ഡ് മോരിക്കരയില്‍ ജ്യേഷ്ഠന്‍ വി.വിജിത്തും ബി.ജെ.പി. സ്ഥാനാര്‍ഥികളാണ്. രണ്ടു പേരും ചുവരെഴുതുമെന്നത് മറ്റൊരു പ്രത്യേകത. ഇപ്പോള്‍ വീടുകയറുന്നതിന്റെ തിരക്കിലായതിനാല്‍ ചുവരെഴുത്തിന് പുറം സ്‌കെച്ചുകളിട്ട ശേഷം സ്ഥാനാര്‍ഥി പോവും. കൂട്ടുകാര്‍ നിറം നിറയ്ക്കും. ചിത്രകലയില്‍ താല്‍പര്യമുള്ളവരാണ് സ്ഥാനാര്‍ഥികള്‍ .
ഇവരുടെ അച്ഛന്‍ പരേതനായ വി. സുരേന്ദ്രന്‍ നടക്കാവില്‍ സുരന്‍സ് അഡ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. നല്ല ചിത്രകാരനുമായിരുന്നു. അച്ഛനില്‍ നിന്നാണ് ചുവരെഴുത്തിന്റെയും ചിത്രരചനയുടെയുമൊക്കെ ബാലപാഠങ്ങള്‍ ഇവര്‍ പഠിച്ചത്. ബി.ജെ.പി. കക്കോടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് വിജിത്ത്. എം.എ. ഹിസ്റ്ററിയും ജേര്‍ണലിസം ഡിപ്ലോമയും നേടിയിട്ടുണ്ട്. 32-കാരന്‍. 28-കാരനായ അഖില്‍ യുവമോര്‍ച്ച എലത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റാണ്. ബി.എ.ഹിസ്റ്ററി ബിരുദധാരി. കക്കോടി കുറിഞ്ഞോളി വീട്ടില്‍ എം.വിനീതയാണ് അമ്മ.