എലത്തൂര്‍ (കോഴിക്കോട്) വേങ്ങേരിയിലെ സി.പി.എം, രക്തസാക്ഷി വിജുവിന്റെ സഹോദരി പി.പി ആശ ബി.ജെ.പിയില്‍ ചേര്‍ന്നു. പുതിയാപ്പയില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അവരെ സ്വീകരിച്ചു. 

അതേസയമം ആശയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇവരുടെ ഭര്‍ത്താവ് സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ. കിഷോര്‍ അറിയിച്ചു.