കോട്ടയം: മൂന്നുമുന്നണികളെയും പിന്തള്ളി പൂഞ്ഞാറിൽനിന്ന് നിയമസഭയിലെത്തിയ പി.സി. ജോർജ് എം.എൽ.എയുടെ പാതയിൽ മകൻ ഷോൺ ജോർജും. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ ഡിവിഷനിൽനിന്ന് മൂന്നുമുന്നണികളെയും തറപറ്റിച്ചാണ് ഷോൺ വിജയംനേടിയത്. യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. വി.ജെ. ജോസ് വലിയവീട്ടിലിനെ ഷോൺ പരാജയപ്പെടുത്തിയത് 1930 വോട്ടിെന്റ ഭൂരിപക്ഷത്തിൽ.

കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയിൽ മൂന്നാംസ്ഥാനത്തായി. വി.സി. അജികുമാറായിരുന്നു എൻ.ഡി.എ. സ്ഥാനാർഥി.

Content Highlight: Shone George wins from Poonjar