കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജിന്റെ മകനുമായ അഡ്വ.ഷോണ്‍ ജോര്‍ജ് വിജയിച്ചു. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ അട്ടിമറി വിജയം

ഷോണടക്കം നാല് പേരാണ് ജനപക്ഷത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്.  യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജെ  ജോസ് വലിയവീട്ടിലിനെയാണ് ഷോണ്‍ പരാജയപ്പെടുത്തിയത്. ഇവിടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി  അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ മൂന്നാമതായി.

Content Highlight: Shone George win in Poonjar