കോട്ടയം:  പാലാ മണ്ഡലത്തില്‍ തനിക്കാണ് ഭൂരിപക്ഷമെന്നും  പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും  മാണി സി കാപ്പന്‍.   പാലാ നിയോജക മണ്ഡലത്തില്‍ എന്‍സിപി മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് കിട്ടിയ ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചിട്ടില്ല. 25നുമേല്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.  പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ടില്ല. എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ലീഡ് ചെയ്ത പാര്‍ട്ടിക്ക് രണ്ട് സീറ്റാണ് തന്നത്.  പക്ഷേ ഞങ്ങള്‍ ഇവിടെ ഒന്‍പതിലും ജയിച്ചു.  ഇടതു മുന്നണിയില്‍ സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. 

Content Highlight: Mani C Kappan press meet