കോട്ടയം: പാലയില്‍ ജോസ് കെ മാണിക്ക് സമ്പൂര്‍ണ ജയം അവകാശപ്പെടാനാകില്ലെന്ന് പി.ജെ ജോസഫ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ജില്ലാ പഞ്ചായത്തില്‍  നാലിലും ഞങ്ങള്‍ ജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നും രണ്ടിലയെ തോല്‍പ്പിച്ചാണ് ജയിച്ചത്. കുറവ് വന്നിരിക്കുന്നത് കോണ്‍ഗ്രസിന്റെ സീറ്റിലാണ്. പാല മുനിസിപ്പാലിറ്റിയില്‍ ഞങ്ങളുടെ മുന്നണി ഒന്‍പതും നേടി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ അഞ്ചില്‍ നാലും നേടി. 

പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍  ജോസ് കെ മാണിയുമായി മത്സരിച്ചതില്‍ തങ്ങള്‍ വിജയിച്ചുവെന്നും പി.ജെ ജോസഫ്. 

 തങ്ങള്‍ തോറ്റിടത്തെല്ലാം നിസാര വോട്ടുകള്‍ക്കാണെന്നും പിജെ ജോസഫ് പറഞ്ഞു. 

 Content Highlight:  Local Body Election kottayam P. J. Joseph