കാണക്കാരി : വർഷങ്ങളായി വീട്ടുപകരണങ്ങൾ റിപ്പയർ ചെയ്യുന്ന തനിക്ക് വീട്ടമ്മമാരുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാണാക്കാരി ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് ചാത്തമലയിലെ സ്വതന്ത്ര സ്ഥാനാർഥി വി.ജി.പുഷ്പൻ. ബൾബ് മുതൽ വാഷിങ് മെഷിൻ വരെ പുഷ്പൻ നന്നാക്കി കൊടുക്കും. വീട്ടുകാർ എത് സമയത്ത് വിളിച്ചാലും അവിടെയെത്തി ഉപകരണങ്ങൾ നന്നാക്കിക്കൊടുക്കുന്ന തനിക്ക് ഒരുവോട്ട് എന്നാണ് പുഷ്പന്റെ ഇപ്പോഴത്തെ ആവശ്യം. റസിഡൻസ് അസോസിയേഷൻ മുൻ സെക്രട്ടറിയും ഇപ്പോൾ എക്സിക്യുട്ടീവ് അംഗവുമാണ് പുഷ്പൻ. അഴിമതി വിമുക്ത ഭരണത്തിന് ഒരുവോട്ട് എന്ന അഭ്യർഥിച്ച് വൃക്ഷ ചിഹനത്തിലാണ് മത്സരം. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന പുഷ്പൻ ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. മിനിമോൾ സതീശൻ (യു.ഡി.എഫ്.), കാണക്കാരി അരവിന്ദാക്ഷൻ (എൽ.ഡി.എഫ്.), കെ.എൻ.ജഗജിത്ത് (എൻ.ഡി.എ.), പി.ജെ.വിനോദ് (സ്വത.), ബഞ്ചമിൻ ആന്റണി (എ.എ.പി.) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ .