കോട്ടയം: എല്‍ഡിഎഫ് തേരോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫില്‍ നിന്ന് ചോര്‍ന്ന് പോയത്.  

പുതുപ്പള്ളിയില്‍  എല്‍ഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്,  ഇടതു സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2015ല്‍ 11 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. 

Content Highlight: LDF wins Puthuppally