കോട്ടയം : ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ കലഹം. ഇടതുമുന്നണിയിൽ ജോസ്‌ വിഭാഗത്തിലാണ്‌ തർക്കം.

കോൺഗ്രസിൽ അയർക്കുന്നം, കുറിച്ചി, വൈക്കം സീറ്റുകളിലാണ്‌ തർക്കം. അയർക്കുന്നത്തും കുറിച്ചിയിലും ജില്ലയിലെ മുതിർന്ന നേതാക്കൾ മൂന്നുപേരുടെ പേരുകൾ വീതം നിർദേശിക്കുന്നതാണ്‌ തീരുമാനം നീളാൻ കാരണം. കുറിച്ചി ഡിവിഷൻ യൂത്ത്‌ കോൺഗ്രസിന്‌ നൽകാൻ നേരത്തെ ധാരണയായെങ്കിലും കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടനാ നേതാവിന്‌ നറുക്ക്‌ വീഴുമെന്നാണ്‌ ഇപ്പോഴത്തെ സൂചന.

വൈക്കം സീറ്റ്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ പക്ഷത്തിന്‌ നൽകാൻ ധാരണയായിരുന്നു. എന്നാൽ സീറ്റ്‌ കോൺഗ്രസിന്‌ കിട്ടുമെന്ന്‌ വൈക്കത്തെ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾക്ക്‌ ജില്ലാ നേതൃത്വം ഉറപ്പുകൊടുത്തിരുന്നു.

ജോസഫ്‌ വിഭാഗം ചൊവ്വാഴ്‌ച സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ െെവകീട്ടത്തെ ചർച്ചയിൽ ഭാരവാഹികൾ നേതൃത്വത്തിനെതിരേ തിരിഞ്ഞു. ബുധനാഴ്ച അന്തിമചിത്രം തെളിയുമെന്നാണ്‌ സൂചന.

കേരള കോൺഗ്രസിൽ (എം) കുറവിലങ്ങാട്, ഭരണങ്ങാനം ഡിവിഷനിലാണ് തർക്കം. വാകത്താനം ഡിവിഷനിൽ ഇതുവരെ സി.പി.ഐ. സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.

കേരള കോൺഗ്രസിൽ (എം) കുറവിലങ്ങാട് ഡിവിഷനിൽ നിർമല ജിമ്മിക്കു പകരം യൂത്ത് ഫ്രണ്ട് നേതാവ് പി.ജി.മെറിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ നിർമലയെ പൂഞ്ഞാറിൽ മത്സരിപ്പിക്കുമെന്നറിയുന്നു. ഭരണങ്ങാനത്തും നിർമലയുടെ പേര് പരിഗണനയിലുണ്ട്. ഭരണങ്ങാനത്ത് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കലും ബെന്നി മുണ്ടന്താനവും തമ്മിലാണ് തർക്കം.

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ കേരള കോൺഗ്രസിന് (എം) നൽകി പകരം പുതുപ്പള്ളി സി.പി.എം. ഏറ്റെടുത്തു.

ജില്ലാ പഞ്ചായത്തിൽ പാമ്പാടി, പുതുപ്പള്ളി ഡിവിഷനുകൾ ഒഴികെയുള്ള 7 ഡിവിഷനിൽ സി.പി.എം. സ്ഥാനാർഥികളായി.

ഇരുമുന്നണികളുടെയും സാധ്യതാചിത്രം ഇങ്ങനെ

വൈക്കം

യു.ഡി.എഫ്.‌- സന്ധ്യ സുദർശനൻ

എൽ.ഡി.എഫ്‌.- ഇ.എസ്‌.പുഷ്‌പമണി

വെള്ളൂർ

യു.ഡി.എഫ്‌.- പോൾസൺ ജോസഫ്

എൽ.ഡി.എഫ്‌.- ടി.എസ്‌. ശരത്‌

കുറവിലങ്ങാട്

യു.ഡി.എഫ്‌.- മേരി സെബാസ്റ്റ്യൻ

എൽ.ഡി.എഫ്‌.- നിർമലാ ജിമ്മി

കിടങ്ങൂർ

യു.ഡി.എഫ്.‌- ജോസ്‌മോൻ മുണ്ടയ്ക്കൽ

എൽ.ഡി.എഫ്‌.- ടോബൻ കെ. അലക്‌സ്‌.

തൃക്കൊടിത്താനം

യു.ഡി.എഫ്.‌- സ്വപ്ന ബിനു

എൽ.ഡി.എഫ്‌.- മഞ്‌ജു സുജിത്‌.

കങ്ങഴ

യു.ഡി.എഫ്‌.- ഡോ. ആര്യ എം. കുറുപ്പ്

എൽ.ഡി.എഫ്‌.- ഹേമലതാ പ്രേം സാഗർ

കാഞ്ഞിരപ്പള്ളി

യു.ഡി.എഫ്‌. - മറിയാമ്മ ജോസഫ്

എൽ.ഡി.എഫ്. - ജെസ്സി ഷാജൻ

അതിരമ്പുഴ

യു.ഡി.എഫ്‌. - പ്രൊഫ. റോസമ്മ സോണി

എൽ.ഡി.എഫ്‌.- ബിന്ദു മാതിരമ്പുഴ

ഭരണങ്ങാനം

യു.ഡി.എഫ്‌.- മൈക്കിൾ പുല്ലുമാക്കൽ

എൽ.ഡി.എഫ്‌.- രാജേഷ്‌ വാളിപ്ലാക്കൽ/ ബെന്നി മുണ്ടന്താനം

കുറിച്ചി

യു.ഡി.എഫ്‌.- ടി.എസ്‌. സലിം

എൽ.ഡി.എഫ്‌.- കെ.എം. രാധാകൃഷ്ണൻ

കുമരകം

യു.ഡി.എഫ്‌.- ബീനാ ബിനു

എൽ.ഡി.എഫ്.‌- കെ.വി. ബിന്ദു

പൊൻകുന്നം

യു.ഡി.എഫ്‌.- എം.എൻ. സുരേഷ്‌ ബാബു

എൽ.ഡി.എഫ്.‌- ടി.എൻ. ഗിരീഷ്‌ കുമാർ

എരുമേലി

യു.ഡി.എഫ്‌.-പി.എ. ഷെമീർ

എൽ.ഡി.എഫ്.‌- ശുഭേഷ്‌ സുധാകരൻ

തലയാഴം

യു.ഡി.എഫ്‌.- രാജി ഗോപാലകൃഷ്ണൻ

എൽ.ഡി.എഫ്‌. - ഹൈമി

മുണ്ടക്കയം

യു.ഡി.എഫ്‌.- സുഷമാ സാബു

എൽ.ഡി.എഫ്‌.- പി.ആർ. അനുപമ

പുതുപ്പള്ളി

എൽ.ഡി.എഫ്‌.- ഇ.എസ്‌. സാബു

യു.ഡി.എഫ്‌.-നെബു ജോൺ

പാമ്പാടി

യു.ഡി.എഫ്‌.- രാധാ വി നായർ

കുടുത്തുരുത്തി

യു.ഡി.എഫ്‌.- സുനു ജോർജ്‌

എൽ.ഡി.എഫ്‌.- ജോസ്‌ പുത്തൻകാലാ

ഉഴവൂർ

യു.ഡി.എഫ്‌.- ബിജു പുന്നത്താനം

എൽ.ഡി.എഫ്. - പി.എം. മാത്യു

പൂഞ്ഞാർ

യു.ഡി.എഫ്‌.- വി.എ. ജോസ്‌.

എൽ.ഡി.എഫ്‌.- ജോയി ജോസഫ്‌