Kottayam
സരസമ്മാൾ

കോട്ടയം : രാഷ്ട്രീയജീവിതത്തിന് 40 ആണ്ട് തികയുമ്പോൾ പ്രതിസന്ധികൾ മറികടന്ന് വനിതാരാഷ്‌ട്രീയത്തിന്റെ മുതിർന്നയാളാകുകയാണ് കോട്ടയം നഗരസഭാ 32-ാം വാർഡ് (കാക്കൂർ പുത്തൻമാലി) എൽ.ഡി.എഫ്. സ്ഥാനാർഥി പി.എൻ. സരസമ്മാൾ. മറക്കാനാവാത്ത രാഷ്ട്രീയാനുഭവങ്ങളിലൂടെയാണ് ആയാത്ര. സ്ത്രീകളുടെ നീതി ഉറപ്പിക്കാനാണ് എന്നും മുന്നിൽ നിന്നത്. ‘‘ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ സുഗതകുമാരി അധ്യക്ഷയായ വനിതാക്കമ്മിഷൻ പിരിച്ചുവിട്ടു. ആ സമയത്ത് മുഖ്യമന്ത്രി കോട്ടയം ജില്ലാ പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വന്നു. വഴിയിൽ കയറിനിന്ന് തടഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ഷർട്ടിൽ പിടിച്ച് വലിക്കുന്നതായി തോന്നി പോലീസിന്. പോലീസ് അറസ്റ്റ് ചെയ്തു. വേണമെങ്കിൽ ഫൈനടച്ച് പുറത്തിറങ്ങാം. ഞാൻ പറഞ്ഞുവേണ്ടെന്ന്. അങ്ങനെ ഒരു ദിവസം ലോക്കപ്പിൽ കിടന്നിട്ടുണ്ട്. സരസമ്മാൾ പറയുന്നു.

സൂര്യനെല്ലി പെൺകുട്ടി, കിളിരൂർ, എസ്.എം.ഇ. കേസ് ഉൾപ്പെടെയുള്ള കേസിൽ ഇരയ്ക്ക് നീതികിട്ടാൻ ഒപ്പംനിന്നു.

17-ാം വയസ്സുമുതൽ ഇടതുരാഷ്ട്രീയത്തിനൊപ്പമായിരുന്നു. ഏരിയ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചു. 1989-ൽ കടനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ആദ്യ ജയം.ശേഷം പ്രവർത്തനം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി.1995-ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ. ജയിച്ച് വൈസ് പ്രസിഡന്റായി. 2000-ൽ നാട്ടകം പഞ്ചായത്ത് പ്രസിഡൻായി.2015-ൽ കോട്ടയം നഗരസഭയുടെ 41-ാം വാർഡിൽ ജയം.

ഈ യാത്രയ്ക്കിടയിലാണ് ജീവിതമൊന്ന് തോൽപ്പിച്ച് കളയാൻ ശ്രമിച്ചത്.അതും കാൻസറിന്റെ രൂപത്തിൽ. 2011-ൽ. പ േക്ഷ പാക്കിൽ പനച്ചിക്കൽ വീട്ടിലെ ധീരയായ സരസമ്മാൾ പേടിച്ച് പിന്നോട്ട് പോയില്ല. കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിൽ ഒരു വർഷം നീണ്ട ചികിത്സ. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി.‘‘അപ്പോഴൊക്കെ പാർട്ടി പ്രവർത്തകർ ആശ്വാസമായി ഒപ്പമുണ്ടായിരുന്നു.

ചികിത്സയ്ക്കായി ഉള്ള ഒരുതുണ്ട് ഭൂമി വിൽക്കേണ്ടിവന്നു’’ സരസമ്മാൾ പറയുന്നു. രോഗകാലത്ത് മുടിമുറിച്ചശേഷം പിന്നീട് വളർത്തിയില്ല. ഈ മുടിയില്ലാരൂപം പലർക്കും ആശ്വാസം നൽകുന്നുണ്ട്. വോട്ടുതേടി ഒരു വീട്ടിൽ ചെന്നപ്പോൾ ഒരു അമ്മ കാൻസർ ചികിത്സ കഴിഞ്ഞ് പേടിച്ചിരിക്കുകയാണ്. ഭയപ്പെടേണ്ടതില്ല ചികിത്സ മതിയെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

എന്റെ ഈ രൂപം അവരെപ്പോലെയുള്ള പലർക്കും ആശ്വാസമാകുമല്ലോ. സരസമ്മാൾ പറയുന്നു. മന്ത്രി ടി.കെ. രാമകൃഷ്ണന്റെ പേഴ്സണൽ അംഗമായിരുന്ന സി.പി.എം. അംഗം പി.എസ്. ഗോപാലകൃഷ്ണനാണു ഭർത്താവ്.

Content Highlight: kerala local Body election Kottayam