കുറവിലങ്ങാട് : ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള സീറ്റ് വിഭജന ചർച്ചയിലാണ് മുന്നണി നേതാക്കൾ. എൻ.ഡി.എ. സഖ്യം സീറ്റ് വിഭജനകാര്യത്തിൽ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. ഇടതിലും വലതിലും കാര്യമായ നീക്കുപോക്കുകൾ ആയട്ടില്ല. എന്നാൽ, തർക്കങ്ങളില്ല, ഉടൻ തീരും എന്ന നിലപാടിലാണ് ഇരു മുന്നണികളിലെയും നേതാക്കൾ.

എൻ.ഡി.എ. എൻ.ഡി.എ.-യിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽനിന്ന് ഒരു വാർഡിലേക്ക് മൂന്നുപേരെ വീതം നിർദേശിച്ച് ജില്ലാ നേതൃത്വത്തിന് പട്ടിക കൈമാറിയതായി ബി.ജെ.പി. വൃത്തങ്ങൾ പറഞ്ഞു.

കുറവിലങ്ങാട്, കടപ്ലാമറ്റം, ഉഴവൂർ പഞ്ചായത്തുകളിൽ രണ്ടുവീതവും മരങ്ങാട്ടുപിള്ളിയിൽ ഒരു സീറ്റിലും മത്സരിക്കുമെന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ പറയുന്നു. വെളിയന്നൂരിൽ ബി.ഡി.ജെ.എസ്. സീറ്റ് എണ്ണത്തിലേക്ക് എത്തിയിട്ടില്ല.

മുളക്കുളത്ത് ബി.ഡി.ജെ.എസ്. ആറ് സീറ്റിൽ മത്സരിക്കും. കടുത്തുരുത്തിയിൽ പഞ്ചായത്തുതലത്തിലെ 166 വാർഡുകളിൽ 30 സീറ്റിൽ തങ്ങൾ മൽസരിക്കുമെന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ്. കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ ഇടതിലെ തർക്കം തുടരുകയാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നിലവിൽ എട്ട് അംഗങ്ങളുണ്ട്‌. ജോസഫ് വിഭാഗത്തിന് ഒരംഗവും. അങ്ങനെ ഒൻപത് സീറ്റുകൾ ജോസ് വിഭാഗത്തിന് വേണമെന്നാണ് ആവശ്യം.

സി.പി.എം.-ന് നിലവിൽ ര് അംഗങ്ങൾ ഉ്. സി.പി.ഐ. കഴിഞ്ഞ തവണ രണ്ടുസീറ്റിൽ മൽസരിച്ചിരുന്നു. ഇതിലൊന്ന് സി.പി.എമ്മിന്‌ ലഭിച്ചാൽ സീറ്റ് വിഭജനം തീരും എന്നതാണ് മുന്നണിയിലെ അവസ്ഥ. എന്നാൽ, ഇതിന് സി.പി.ഐ. തയ്യാറാകും എന്ന് കരുതുന്നില്ല. ചൊവ്വാഴ്ച വൈകീട്ടത്തേക്ക് സീറ്റ് വിഭജനം തീരുമെന്ന് പാർട്ടി ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ പറയുന്നു.

ഏരിയാ തലത്തിലേക്ക് ചൊവ്വാഴ്ച ചർച്ച കടക്കും. ഉഴവൂർ ഗ്രാമപ്പഞ്ചായത്തിൽ ഇടതിലെ ചർച്ച തുടങ്ങിയിടത്തുതന്നെ നിൽക്കുന്ന അവസ്ഥയിലാണെന്ന് സി.പി.എം. വൃത്തങ്ങൾ പറയുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് വിഭജനമാണ് നീളുന്നത്. കടപ്ലാമറ്റത്ത് ഇടതിലെ ചർച്ച രണ്ടുദിവസംകൂടി നീണ്ടേക്കും. നിലവിൽ ജോസ് വിഭാഗത്തിന് നാലും സി.പി.എമ്മിന് ആറും സീറ്റുകളുണ്ട്.

എട്ടെണ്ണമാണ് കേരള കോൺഗ്രസ് ചോദിച്ചത്. ആറ് നൽകാമെന്ന് ധാരണ. ഒരു സീറ്റുകൂടി വേണമെന്ന് ജോസ് വിഭാഗം . ഇതേച്ചൊല്ലിയുള്ള തർക്കമാണുള്ളത്. 2010-ലെ തിരഞ്ഞെടുപ്പിൽ 13-ൽ 11 സീറ്റിലും യു.ഡി.എഫ്. ആണ് വിജയിച്ചതെന്നും ഇവർ ഓർമിപ്പിക്കുന്നു. യു.ഡി.എഫ്. ഉഴവൂർ ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസിന് വിമതൻ അടക്കം മൂന്ന് അംഗങ്ങളുണ്ട്‌ ഇവിടെ. ചർച്ചയ്ക്ക് വിളിച്ചിട്ട് ജോസഫ് വിഭാഗം എത്തിയില്ലെന്ന് കോൺഗ്രസ് മണ്ഡലം നേതൃത്വം പറയുന്നു.

ടൗൺ വാർഡിനെ ചൊല്ലിയും തർക്കമുണ്ട്‌. വെളിയന്നൂരിൽ കോൺഗ്രസിന് ഒൻപത്, ജോസഫിന് നാല്, കടപ്ലാമറ്റത്ത് കോൺഗ്രസിന് ഒൻപത്, ജോസഫിന് മൂന്ന്, ഒരു യു.ഡി.എഫ്. സ്വതന്ത്രൻ എന്ന നിലയിലും ധാരണയായി. മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് എട്ട് സിറ്റിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് നാല് സീറ്റിലും ഒരു യു.ഡി.എഫ്. സ്വതന്ത്രനും. ഒന്നാംവാർഡിൽ കോൺഗ്രസ് മൽസരിക്കണോ, ജോസഫ് വിഭാഗം മത്സരിക്കണമോ എന്നത് ചർച്ചയിലാണ്. കാണക്കാരി ഗ്രാമപ്പഞ്ചായത്തിൽ 15 വാർഡുകളുണ്ട്.

ഇവിടെ ജോസഫ് വിഭാഗം കൂടുതൽ സീറ്റ് ചോദിച്ചിട്ടുണ്ട്. മൂന്ന് കൊടുക്കാമെന്ന് കോൺഗ്രസും.

കിടങ്ങൂരിൽ 10 വാർഡിൽ കോൺഗ്രസും അഞ്ച് വാർഡിൽ ജോസഫ് വിഭാഗവും എന്നതാണ് ധാരണ. ഉഴവൂരിൽ ആറ് ചോദിച്ചു. നാല് കൊടുക്കാൻ തയ്യാറാണെന്നും ചൊവ്വാഴ്ച ചർച്ചയുണ്ടെന്നും കോൺഗ്രസ് പറയുന്നു.