കോട്ടയം :നൂറുശതമാനം കിട്ടുമെന്നുറപ്പിച്ചുപറഞ്ഞ ചിറക്കടവു കിട്ടിയില്ല. പളളിക്കത്തോടുകിട്ടി.മുത്തോലിയും. മുത്തോലിയില്‍ ബി.ജെ.പി.6 സീററു പിടിച്ചു. കഴിഞ്ഞ തവണത്തെ നാലില്‍നിന്ന് ഇത്തവണ ആറുവാര്‍ഡുകളിലേക്കുവളര്‍ന്ന് മുത്തോലിയില്‍ഏറ്റവും വലിയ കക്ഷിയായി . മുന്‍ കാലങ്ങളില്‍ ഒറ്റയ്ക്ക് ഭരണം പിടിച്ചിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇത്തവണ നാലുവാര്‍ഡുകളില്‍ മാത്രം .

രണ്ടുവാര്‍ഡുകളില്‍ ജയിച്ച കോണ്‍ഗ്രസ് നിലപാട് നിര്‍ണായകം. ജോസഫ് വിഭാഗത്തിന് വിജയം ലഭിച്ചില്ല

ചിറക്കടവില്‍ എന്‍.ഡി.എ നേത്രത്വത്തിന് കണക്കുകള്‍ പിഴച്ചു.

കഴിഞതവണ 6 സീററുകള്‍ ഒററക്കുപിടിച്ച എന്‍.ഡി.എക്ക് ഒരുസീററുകുറയുകയാണ് ഇക്കുറി ചിറക്കടവിലുണ്ടായത്.എല്‍ .ഡി.എഫിനാകട്ടെ 14 സീററായി.എന്‍.ഡി.എക്ക്അല്‍പ്പം ഓവര്‍കോണ്‍ഫിഡന്‍സ് ഉണ്ടായോ.?

ബി.ജെ.പി യുടെ കേന്ദ്രനേത്രത്വം വരെ 'എ' ക്ലാസ് പഞ്ചായത്തായി വരവുവെച്ച ചിറക്കടവുചുവപ്പിനൊപ്പമായത് ഒരിക്കലും പ്രതീക്ഷിക്കാത്തത്.

20ല്‍ 14ഉം കിട്ടിയതോടെ കനത്തഭൂരിപക്ഷവും.

പളളിക്കത്തോട്ടില്‍ ഒററക്ക് 7 സീററുനേടി കോണ്‍ഗ്രസ്ഭരണത്തില്‍ നിന്ന് പഞ്ചായത്ത് തിരിച്ചുപിടിക്കാന്‍ ബി.ജെ.പിക്കുകഴിഞത് നേട്ടമായി.(യുഡിഎഫ്-2,എല്‍ .ഡി.എഫ്-4)

ചിറക്കടവ് പോയത് ബി.ജെ.പി നേത്രത്വത്തിനോടുളള പഴയപ്രവര്‍ത്തകരുടെ അകല്‍ച്ചയാണെന്നാണ് എതിര്‍പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മാററിചെയ്തതാണ് എന്‍.ഡി.എക്ക് ഭരണംകിട്ടാതെവന്നതിനുപിന്നിലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയത്.

പളളിക്കത്തോട്ടില്‍ ചിട്ടയായ പ്രവര്‍ത്തനവും ബിഡിജെഎസ് സഹായവും ഭരണവിരുദ്ധവികാരവും സഹായമായതായിബി.ജെ.പി. സംസ്ഥാനസമിതിയംഗം എന്‍.ഹരി പറഞ്ഞു .

Content Highlight: BJP Wins two Panchayath Local Body Election kottayam 2020