കടപ്ലാമറ്റം : ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽപ്പെടുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് ഗ്രാമപ്രദേശവും കാർഷികമേഖലയുമാണ്. 22.02 ചതുരശ്രകിലോമീറ്ററാണ് വിസ്തീർണം. 13 വാർഡുകളിലായി ആകെ ജനസംഖ്യ 13093-ഉം.

ചരിത്രം

പ്രബലമായ നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു കേന്ദ്രമായിരുന്നു കടപ്ളാമറ്റം. രാജാക്കന്മാർ തമ്മിൽ പല യുദ്ധങ്ങളും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. പടനിലവും പാളയവുമായിരുന്നു ഈ സ്ഥലം. തന്നിമിത്തം ഇതിനു പടത്തലമറ്റം എന്ന പേരുമുണ്ടായി. പടത്തലമറ്റമെന്ന പേരാണ് പിന്നീട് കടപ്ളാമറ്റം എന്നായത് എന്ന് കരുതുന്നു.

ഇവിടത്തെ പല സ്ഥലനാമങ്ങളും ഈ നിഗമനത്തെ വെളിവാക്കുന്നവയാണ്. ഭഗവതിക്കുന്ന്, കത്തനാരുകടവ്, എരുത്തുപുഴ, വെടിക്കുന്ന്, വെട്ടിയക്കക്കുഴി, പാലംതട്ട്, ആനക്കുഴിച്ചിട്ടമറ്റം, മുറത്തട്ടേൽകാവ് തുടങ്ങിയ സ്ഥലനാമങ്ങൾ ഇതിനുദാഹരണങ്ങളാകുന്നു.

വികസനം

ഗ്രാമപ്പഞ്ചായത്ത് ഓഫീസ് നിർമാണത്തിന് എടുത്ത 12 ലക്ഷം രൂപയുടെ വായ്പ തുക ഈ ഭരണസമിതി അധികാരത്തിൽവരുമ്പോൾ പലിശ അടക്കം 32 ലക്ഷത്തിലധികം രൂപയായി. ജപ്തി നടപടികൾ നേരിടുന്ന അവസ്ഥയിലായിരുന്നു. ഭീമമായ കടബാധ്യത അടച്ച് തീർത്തു. ജപ്തി നടപടികളിൽനിന്ന് ഒഴിവായി.

നാല് പുതിയ അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചു. ബാക്കി എല്ലാം പുനരുദ്ധരിച്ചു. എല്ലാ സ്‌കൂളുകളുടെയും അടിസ്ഥാനസൗകര്യം വർദ്ധിപ്പിച്ചു. ശിശുസൗഹൃദ പഞ്ചായത്താക്കി. പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു. പൊതുശൗചാലയങ്ങൾ അടക്കം സ്ഥാപിച്ചു. പൊതുജനത്തിന് മെച്ചപ്പെട്ട സേവനം നൽകി ഐ.എസ്.ഒ. അംഗീകാരം നേടി.

മോഡൽ സിറ്റി ശുചിത്വരംഗത്തെ നേട്ടങ്ങൾകൊണ്ട് മോഡൽ സിറ്റി പദവിയും നേടി. ജനകീയ ഹോട്ടൽ, തൊഴിൽ സംരംഭങ്ങൾ എന്നിവ നടപ്പിലാക്കി. ആതുരസേവന കരുതൽ പദ്ധതികളും നടപ്പിലാക്കി. പ്രളയം, കോവിഡ് കാലങ്ങളിൽ അതിന് അതീജിവന പദ്ധതികൾ നടപ്പിലാക്കി. പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ മുൻപന്തിലായിരുന്നു.

ഒറ്റനോട്ടത്തിൽ

യു.ഡി.എഫ്. സംവിധാനത്തിൽ അധികാരത്തിൽ എത്തിയ പഞ്ചായത്തിന്റെ ആദ്യ ടേം കേരള കോൺഗ്രസ് എ.നായിരുന്നു പ്രസിഡന്റ് സ്ഥാനം. കോൺഗ്രസ് പ്രതിനിധിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്. മോൻസ് ജോസഫ് പ്രതിനിധാനം ചെയ്യുന്ന കടുത്തുരുത്തി മണ്ഡലത്തിന്റെ ഭാഗമാണ് കടപ്ലാമറ്റം. എന്നാൽ ജോസഫ് വിഭാഗത്തിന് ഇവിടെ പഞ്ചായത്ത് അംഗങ്ങൾ ഒന്നും ഇല്ല.

കക്ഷി നില

കേരള കോൺഗ്രസ് ജോസ് വിഭാഗം- 4

കോൺഗ്രസ് - 3

സി.പി.എം. - 6

Content Highlight: 2020 panchayat election kadaplamattom