കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിൽ എതിര‍ില്ലാതെ എൽ.ഡി.എഫ് സ്ഥാനാർഥികൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. 

കണ്ണൂർ ജില്ലയിലെ ആന്തൂര്‍ നഗരസഭ (6 വാർഡുകൾ) മലപ്പട്ടം പഞ്ചായത്ത് (5 വാർഡുകൾ), കാങ്കോൽ ആലപ്പടമ്പ്  പഞ്ചായത്ത് (2 വാർഡുകൾ) ,കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് (3 വാർഡുകൾ) കയ്യൂർ ചീമേനി പഞ്ചായത്ത് (ഒരു വാർഡ്) എന്നിവിടങ്ങളിലാണ്  ഇടതു മുന്നണി സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. ഇവിടങ്ങളിൽ മറ്റ് സ്ഥാനാർഥികളാരും പത്രിക നൽകിയിട്ടില്ല. 

 

 

content highlights: There are no candidates to contest against LDF in these wards