രപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരക്കളത്തില്‍ അച്ഛനും മകളും. പരപ്പ പ്രതിഭാനഗറിലെ കെ. കരിയനും മകള്‍ എന്‍.കെ. രശ്മിയുമാണിവര്‍. പരപ്പ ഡിവിഷനിലാണ് ബി.ജെ.പി.യുടെ മുതിര്‍ന്ന പ്രവര്‍ത്തകനായ കരിയന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. 

സി.പി.എമ്മിലെ പി.വി. ചന്ദ്രനും കോണ്‍ഗ്രസിലെ പി.വി. രവിയുമാണ് ഇവിടെ മറ്റ് മുന്നണിസ്ഥാനാര്‍ഥികള്‍. സ്വകാര്യ കമ്പനിയില്‍ സിവില്‍ എന്‍ജിനീയറായ രശ്മി ചുവപ്പുകോട്ടയായ കിനാനൂരിലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ജനവിധിതേടുന്നത്. 

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എം. ലക്ഷ്മിയാണ് ഇവിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. അനിതകുമാരിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.

Content Highlights: Local Body Election 2020, Kasaragod Local BodyElection 2020