sneha transgender candidate
 സ്‌നേഹ

കണ്ണൂര്‍ : കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി കെ. സ്‌നേഹ നാമനിര്‍ദേശ പത്രിക നല്‍കി. വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് സ്‌നേഹ എത്തിയത്. കോര്‍പ്പറേഷനിലെ മുപ്പത്തിആറാം ഡിവിഷനായ കിഴുന്നയില്‍നിന്നുമാണ് സ്‌നേഹ ജനവിധി തേടുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ശബ്ദം സമൂഹം മുഴുവന്‍ കേള്‍പ്പിക്കാനും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടട സമാജ്വാദി കോളനി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാറ്റത്തിനുവേണ്ടിയുമാണ് മത്സരിക്കുന്നതെന്ന് സ്‌നേഹ പറഞ്ഞു.