ഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ മാവോവാദി ഭീഷണിയുള്ള 38 പോളിങ് ബൂത്തുകളില്‍ വന്‍ സുരക്ഷ ഒരുക്കുന്നു.

നേരത്തെ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള വനാതിര്‍ത്തി പ്രദേശങ്ങളോടുചേര്‍ന്ന ബൂത്തുകളിലാണ് തിരഞ്ഞെടുപ്പുവരെ പ്രത്യേക നിരീക്ഷണവും കനത്ത സുരക്ഷയും ഒരുക്കുന്നത്. ഇത്തരം ബൂത്തുകളില്‍ സാധാരണ കാവലിന് പുറമെ തോക്കേന്തിയ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും സുരക്ഷയ്ക്കായി ഉണ്ടാകും.

ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, പേരാവൂര്‍, കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മാവോവാദി ഭീഷണി ബൂത്തുകള്‍ ഉള്ളത്. ഇതില്‍ ഏറ്റവുമധികം ബൂത്തുകള്‍ കേളകം സ്റ്റേഷന്‍ പരിധിയിലാണ്. 14 ബൂത്തുകള്‍.

ഉളിക്കലിലും കരിക്കോട്ടക്കരിയിലും ആറുവീതം ബൂത്തുകളും ആറളത്തും ഇരിട്ടിയിലും പേരാവൂരും നാല് ബൂത്തുകളുമാണ് ഭീഷണി പട്ടികയിലുള്ളത്. 38 ബൂത്തുകള്‍ 23 കെട്ടിടങ്ങളിലായാണ് പ്രവൃത്തിക്കുക. ഈ കെട്ടിടങ്ങളുടെ നിര്‍ദിഷ്ട പരിധിക്ക് പുറത്തായിരിക്കും വോട്ടര്‍മാരുടെ ക്യൂ. വെബ് ക്യാമറ നിരീക്ഷണവും ഉണ്ടാവും.

മാവോവാദി ഭീഷണി ബൂത്തുകളുള്ള പഞ്ചായത്ത്, വാര്‍ഡ്, പോളിങ് സ്റ്റേഷന്‍, ബ്രോക്കറ്റില്‍ പോലീസ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍ ചുവടെ.

അയ്യന്‍കുന്ന്: കച്ചേരിക്കടവ് സെയ്ന്റ് ജോര്‍ജ് യു.പി. സ്‌കൂള്‍, പാലത്തിന്‍കടവ് സെയിന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ (എല്ലാം ഇരിട്ടി സ്റ്റേഷന്‍), രണ്ടാംകടവ് സെയ്ന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍, ഈന്തുംകരി ഉരുപ്പുംകുറ്റി കാറ്റിഹിസം സെന്റര്‍, എടപ്പുഴ സെയ്ന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ (എല്ലാം കരിക്കോട്ടക്കരി സ്റ്റേഷന്‍).

ഉളിക്കല്‍: കാലാങ്കി എസ്.എസ്.എ. ബില്‍ഡിങ്ങ്, എം.ജി.എല്‍.സി, പേരട്ട സെയ്ന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ (എല്ലാം ഉളിക്കല്‍ സ്റ്റേഷന്‍).

ആറളം: വിയറ്റ്നാം ചതിരൂര്‍ അങ്കണവാടി, പരിപ്പുംതോട് നവജീവന്‍ മാതൃകാഗ്രാമം ശിശുമന്ദിരം, ആറളം ഫാം പാലക്കുന്ന് അങ്കണവാടി, ഗവ. യു.പി. സ്‌കൂള്‍ ആറളം ഫാം (ആറളം സ്റ്റേഷന്‍).

കണിച്ചാര്‍: ഓടന്‍തോട് സണ്‍ഡേ സ്‌കൂള്‍, അനുങ്ങോട് ഓടന്‍തോട് സണ്‍ഡേ സ്‌കൂള്‍, പൂളക്കുറ്റി ഓടന്‍തോട് സണ്‍ഡേ സ്‌കൂള്‍, എലപ്പീടിക സെയ്ന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്‌കൂള്‍, പൂളക്കുറ്റി എ.യു.പി. സ്‌കൂള്‍ (എല്ലാം കേളകം സ്റ്റേഷന്‍)

കേളകം: കുണ്ടേരി കുണ്ടേരി സാംസ്‌കാരിക നിലയം, വെണ്ടേക്കുംചാല്‍ അടക്കാത്തോട് സെയ്ന്റ് ജോസഫ്സ് എച്ച്.എസ്., നാരങ്ങാതട്ട് അടക്കാത്തോട് ഗവ. യു.പി. സ്‌കൂള്‍, ശാന്തിഗിരി കോളിത്തട്ട് ഗവ. യു.പി. സ്‌കൂള്‍.

അടക്കാത്തോട്: അടക്കാത്തോട് യു.പി. സ്‌കൂള്‍ (എല്ലാം കേളകം സ്റ്റേഷന്‍).

കൊട്ടിയൂര്‍: പാല്‍ച്ചുരം അമ്പായത്തോട് സെയ്ന്റ് ജോര്‍ജ് എല്‍.പി. സ്‌കൂള്‍, അമ്പായത്തോട്, അമ്പായത്തോട് സെയ്ന്റ് ജോര്‍ജ് എല്‍.പി. സ്‌കൂള്‍, കണ്ടപ്പുനം അമ്പായത്തോട് യു.പി. സ്‌കൂള്‍ (എല്ലാം കേളകം സ്റ്റേഷന്‍)

കോളയാട്: നിടുംപുറംചാല്‍ ചെക്യേരി കമ്യൂണിറ്റി ഹാള്‍, കൊമ്മേരി ജി.എല്‍.പി. സ്‌കൂള്‍, പെരുവ പാളയത്തുവയല്‍ ജി.യു.പി. സ്‌കൂള്‍, പെരുവ (എല്ലാം പേരാവൂര്‍ സ്റ്റേഷന്‍).