കണ്ണൂര്‍: വനിതാസ്ഥാനാര്‍ഥികളില്‍ ഇക്കുറി ശ്രദ്ധേയമായ വിജയം ജനാധിപത്യമഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി എന്‍. സുകന്യയുടെയും നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടേതുമാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പൊടിക്കുണ്ട് വാര്‍ഡില്‍ 1023 വോട്ടിനാണ് സുകന്യ വിജയിച്ചത്. കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷം. സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് എം.എല്‍.എ. ജയിംസ് മാത്യുവിന്റെ ഭാര്യയുമാണ് സുകന്യ.
ജില്ലാ പഞ്ചായത്ത് കല്യാശ്ശേരി ഡിവിഷനില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗംകൂടിയായ പി.പി. ദിവ്യയുടെതും ജില്ലാ പഞ്ചായത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷമാണ്. 22430 വോട്ട്. കല്യാശ്ശേരി ഡിവിഷനില്‍ മത്സരിച്ച അവര്‍ 32687 വോട്ടാണ് നേടിയത്.
ശ്രീകണ്ഠപുരം നഗരസഭയില്‍ പന്ന്യാല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച കെ.പി.സി.സി. സെക്രട്ടിയും മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. കെ. ഫിലോമിനയുടെ വിജയവും ശ്രദ്ധേയമായി. നേരത്തെ ശ്രീകണ്ഠപുരത്തുനിന്ന് ജില്ലാപഞ്ചായത്തംഗമായിരുന്നു. ഫിലോമിനയ്ക്കാണ് ചെയര്‍പേഴ്സണ്‍ സാധ്യത