കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ ബൂത്തില്‍ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചുവരും. നാടാകെ സര്‍ക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടത് മുന്നണി സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്.

ഇന്നത്തെ മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണ്. ജനത്തിന് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പാക്കി", നാടാകെ വികസിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു

Content Highlights:  E P Jayarajan  vote