കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കാളാഴ്ചമുതല്‍ 14 വരെ കണ്ണൂര്‍ ജില്ലയില്‍. 14-ന് വോട്ടുചെയ്ത ശേഷമേ ഇനി തിരുവനന്തപുരത്തേക്ക് മടങ്ങുകയുള്ളൂ. ധര്‍മടം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

പൊതുയോഗങ്ങളില്ല. ഔദ്യോഗിക പരിപാടികളില്ലെങ്കിലും മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പൂര്‍ത്തിയായ വികസന പദ്ധതികള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

തിങ്കളാഴ്ച 10.30-ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ സി.പി.എം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം, നാല് മണിക്ക് സി.പി.എം. ധര്‍മടം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. 12 മണിക്ക് പാറപ്രം-മേലൂര്‍ക്കടവ് അപ്രോച്ച് റോഡും 3.30-ന് പാലയാട് അസാപ്പ് സ്‌കില്‍ പാര്‍ക്കും സന്ദര്‍ശിക്കും.

ചൊവ്വാഴ്ച 10.30-ന് സി.പി.എം. മുഴപ്പിലങ്ങാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം, നാലിന് കടമ്പൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. 12-ന് മുഴപ്പിലങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയവും 3.30-ന് കടമ്പൂരില്‍ ലൈഫ് പദ്ധതിപ്രകാരം നിര്‍മിക്കുന്ന ഫ്ളാറ്റും സന്ദര്‍ശിക്കും.

ബുധനാഴ്ച 11-ന് പെരളശ്ശേരി പഞ്ചായത്ത് സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം, 3.30-ന് വേങ്ങാട് പഞ്ചായത്ത് സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. 12.30-ന് പെരളശ്ശേരി എ.കെ.ജി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളും തുടര്‍ന്ന് മമ്പറം പാലവും സന്ദര്‍ശിക്കും. മൂന്നിന് വേങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിക്കും.

10-ന് 9.30-ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും 10.45-ന് സി.പി.എം. അഞ്ചരക്കണ്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം, നാലിന് സി.പി.എം. ചെമ്പിലോട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം.

12.30-ന് അഞ്ചരക്കണ്ടി ബഡ്സ് സ്‌കൂളും 3.30-ന് ചെമ്പിലോട് പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റും സന്ദര്‍ശിക്കും. 11-ന് 10.30-ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുജനങ്ങളില്‍നിന്ന് നിവേദനം സ്വീകരിക്കും. 3.30-ന് പിണറായി എ.കെ.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒതയോത്ത് കുളവും സന്ദര്‍ശിക്കും.

Content Highlights: Kerala Local Body Election CM Pinarayi Vijayan in Kannur