faizalകൂത്തുപറമ്പ്:കൂത്തുപറമ്പ് നഗരസഭയിലെ നരവൂര്‍ സൗത്ത് വാര്‍ഡിലെ യു.ഡി.എഫ് പോസ്റ്ററുകള്‍ കാണുന്നവര്‍ പലതവണ സൂക്ഷിച്ച് നോക്കും-സ്ഥാനാര്‍ഥിയുടെ പേര് ഫൈസല്‍നമ്പ്യാര്‍. അച്ചടിപ്പിശകാണെന്ന് ചിലര്‍ ഊറിച്ചിരിക്കും, പക്ഷേ ഫൈസല്‍, നമ്പ്യാര്‍ തൊടുവയില്‍ എന്നാണ് സ്ഥാനാര്‍ഥിയുടെ മുഴുവന്‍ പേര്. 

നമ്പ്യാര്‍ തൊടുവയില്‍ ഉമ്മ മറിയൂട്ടിയുടെ തറവാട് പേരാണ്. മറിയൂട്ടിയുടെയും പുത്തന്‍പുരയില്‍ കുഞ്ഞാലിക്കുട്ടി മാസ്റ്ററുടെയും മകനാണ് ഫൈസല്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിനെ കുറിച്ച് ഫൈസലിന്റെ പ്രതികരണം ഇങ്ങനെ.. ഫൈസല്‍ നമ്പ്യാര്‍ എന്നത് വലിയ അക്ഷരത്തിലും തൊടുവയില്‍ എന്ന വാക്ക് ചെറിയ അക്ഷരത്തിലും ആയിപ്പോയി. മതേതരത്വത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ത്തന്നെ നമ്പ്യാര്‍ എന്ന് പറഞ്ഞ് കളിയാക്കുന്നതില്‍ യാതൊരു പ്രയാസവുമില്ലെന്നും ഫൈസല്‍ പറയുന്നു.

 2015-ലും നഗരസഭയിലേക്ക് ഫൈസല്‍ മത്സരിച്ചിരുന്നു. എം.പ്രദീപന്‍ (സി.പി.എം), പി.കെ.പ്രജിത്ത് (ബി.ജെ.പി) എന്നിവരാണ് ഇത്തവണ എതിരാളികള്‍.