ചക്കരക്കല്ല്: ജോലിക്കിടയില്‍ ഉയരങ്ങള്‍ അനായാസം കീഴടക്കുന്ന സുധീര്‍ കുമാര്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഉയരങ്ങളില്‍ എത്താനുള്ള ഒരുക്കത്തിലാണ്. മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാര്‍ഡ് കാഞ്ഞിരോട് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി. സുധീര്‍ കുമാര്‍ മത്സരത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പിന്റെ ചൂടിനിടയിലും സ്വന്തം തൊഴിലിനെ ചേര്‍ത്തുപിടിച്ചാണ് സുധീര്‍ കുമാര്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുമായി ഇറങ്ങുന്നത്.

തെങ്ങുകയറ്റ മേഖലയില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ടി. സുധീര്‍ കുമാറിന് ഇക്കുറി വാര്‍ഡില്‍ ചരിത്രവിജയം കരസ്ഥമാക്കി ഒട്ടേറെ വികസനങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. തെങ്ങുകയറ്റ തൊഴിലാളി ദേശീയ അവാര്‍ഡ് കേന്ദ്ര കൃഷിമന്ത്രി ശരത് പവാറില്‍നിന്ന് വാങ്ങിയ അഭിമാനവും സുധീര്‍ കുമാറിന് കൂട്ടായുണ്ട്. വരും ദിവസങ്ങളില്‍ പ്രചാരണരംഗത്ത് കൂടുതല്‍ സജീവമാകാനാണ് ശ്രമമെന്നും സുധീര്‍ കുമാര്‍ പറഞ്ഞു.