കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിനിര്‍ണയം ഏകദേശം പൂര്‍ത്തിയായി. മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞെങ്കിലും 21 പേരുടെ പട്ടിക മാത്രമാണ് പ്രഖ്യാപിച്ചത്. നേതാക്കളായ പി.കെ. രാഗേഷ്, അഡ്വ. ടി.ഒ. മോഹനന്‍. അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ലീഗ് മത്സരിക്കുന്ന വാര്‍ഡുകളുടെ പേരുകള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥികളുടെ പേരുകള്‍ തിങ്കളാഴ്ചയേ പ്രഖ്യാപിക്കൂ.

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കിടയിലും യു.ഡി.എഫിലെ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായി. കോണ്‍ഗ്രസിലും ലീഗിലും തര്‍ക്കം തീര്‍ന്നിട്ടില്ല. ആകെയുള്ള 55 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് 36-ഉം ലീഗിന് 18-ഉം സീറ്റുകളാണ്. സി.എം.പി.ക്ക് ഒരു സീറ്റുണ്ട്. ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ ലീഗ് പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അതും ഉണ്ടായില്ല. അതേസമയം ജില്ലാ പഞ്ചായത്തില്‍ ഒന്നൊഴികെ എല്ലാ ഡിവിഷനിനും തീരുമാനമായെന്നും ഒന്നിച്ച് പ്രഖ്യാപിക്കാനാണ് കാത്തിരിക്കുന്നതെന്നും ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകള്‍

കെ. ജമിനി (കുന്നാവ്), എന്‍.പി. മനോജ്കുമാര്‍ (കൊക്കേന്‍പാറ), കെ.പി. ഹരിത (പൊടിക്കുണ്ട്), സി. സുനിഷ വിജേഷ് (തുളിച്ചേരി), ശ്രീജ ആരംഭന്‍ (വാരം), പാര്‍ഥന്‍ ചങ്ങാട്ട് (ചേലോറ), വി.കെ. ശ്രീലത (മാച്ചേരി), വി.കെ. അജിത (കാപ്പാട്), സി.എം. ഗോപിനാഥ് (എളയാവൂര്‍ സൗത്ത്), സാജേഷ്‌കുമാര്‍ (കിഴുത്തള്ളി), വി. ബാലകൃഷ്ണന്‍ (ആറ്റടപ്പ), മൃദുല രമേശ് (എടക്കാട്), പി.വി. കൃഷ്ണകുമാര്‍ (കിഴുന്ന), ബിജോയ് തയ്യില്‍ (തോട്ടട), എം.കെ. ഷൈമ (ആദികടലായി), സി.എച്ച്. ആസിമ (വെത്തിലപ്പള്ളി), അഡ്വ. ലിഷാ ദീപക് (ചൊവ്വ), എം.പി. രാജേഷ് (ടെമ്പിള്‍), വി.ടി. ശ്രീലത (താളിക്കാവ്), പി.വി. ജയസൂര്യന്‍ (പയ്യാമ്പലം), കെ.പി. അനിത (പഞ്ഞിക്കയില്‍). കാപ്പിച്ചേരി ഡിവിഷനില്‍ സി.എം.പി.യുടെ അജിത പ്രസാദ് മത്സരിക്കും.

ലീഗ് മത്സരിക്കുന്ന വാര്‍ഡുകള്‍

ആയിക്കര, അറക്കല്‍, നീര്‍ച്ചാല്‍, പടന്ന, താണ, കസാനക്കോട്ട, തളാപ്പ്, കക്കാട്, ചാലാട്, കക്കാട് നോര്‍ത്ത്, ശാദുലിപ്പള്ളി, അതിരകം, എളയാവൂര്‍ നോര്‍ത്ത് , താഴെചൊവ്വ, പള്ളിപ്രം, വലിയന്നൂര്‍, ഏഴര, തിലാന്നൂര്‍ (സ്വത.).

മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

എന്‍.പി. താഹിര്‍ഹാജി (ചെമ്പിലോട്), ഷക്കിര്‍ മൗവ്വന്‍ചേരി (വേങ്ങാട്), എസ്.കെ. ആബിദ (ചെറുകുന്ന്), കെ. താഹിറ (കൊളച്ചേരി), പി.കെ. അസ്മിന അഷറഫ് (പരിയാരം).

സി.എം.പി. സ്ഥാനാര്‍ഥികളായി സുധീഷ് കടന്നപ്പള്ളി (കുഞ്ഞിമംഗലം), കാഞ്ചന മേച്ചേരി (കല്യാശ്ശേരി) എന്നിവരും ആര്‍.എസ്.പി. സ്ഥാനാര്‍ഥിയായി സി. സുധയും (മയ്യില്‍) മത്സരിക്കും.