mahithaകൊളച്ചേരി: തിലാന്നൂര്‍ യു.പി. സ്‌കൂളിലെ അധ്യാപികയായ വി.മഹിത തിരഞ്ഞെടുപ്പില്‍ ഡബിള്‍ റോളിലാണ്. എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിലും മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കച്ചേരിപ്പറമ്പിലുമാണിവര്‍ ഒരേസമയം മത്സരിക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികളും കേരളത്തിലെ ഗ്രാമീണമേഖലയില്‍ ഇടത്- വലത് സര്‍ക്കാരുകളുടെ ഭരണത്തിലെ വികസനമുരടിപ്പുമാണ് പ്രധാനമായും വോട്ടാക്കാന്‍ ശ്രമിക്കുന്നത്. മുണ്ടേരിയിലെ കച്ചേരിപ്പറമ്പിലാണ് താമസം. വാര്‍ഡുതലത്തില്‍ എല്‍.ഡി.എഫിന്റെ പി.പുഷ്പജയും യു.ഡി.എഫിന്റെ പി.ജിഷയുമാണ് പ്രധാന എതിരാളികള്‍.

കൊളച്ചേരി ഡിവിഷനില്‍ യു.ഡി.എഫിന്റെ കെ.താഹിറയെയും എല്‍.ഡി.എഫിലെ ഡോ. ഷെറിന്‍ ഖാദറിനെയുമാണ് നേരിടുന്നത്. മഹിളാമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയാണ്. കന്നിമത്സരമാണെങ്കിലും മുഴുവന്‍ വോട്ടര്‍മാരെയും കാണാന്‍ സമയം കണ്ടെത്തുകയാണ്.