CM Praseetha
സി.എം.പ്രസീത

മയ്യില്‍: രണ്ടുവര്‍ഷംമുമ്പ് ഭര്‍ത്താവ് പരാജയപ്പെട്ടിടത്ത് വിജയ പ്രതീക്ഷയുമായി ഭാര്യ ജനവിധി തേടുന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ സി.എം.പ്രസീതയാണ് രണ്ടുവര്‍ഷംമുമ്പ് ഭര്‍ത്താവിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ അനുഭവത്തില്‍ ഇക്കുറി നേരിട്ട് അങ്കത്തിനിറങ്ങിയത്.

ഇവിടെയുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്തംഗം സി.ബാലകൃഷ്ണന്റെ നിര്യാണത്തോടെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. രണ്ടുവര്‍ഷംമുമ്പ് നടന്ന ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.കെ.പ്രഭാകരന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ കെ.അനില്‍കുമാറിനോട് പരാജയപ്പെടുകയായിരുന്നു. വലതിനൊപ്പം നില്‍ക്കുന്ന പാരമ്പര്യമുള്ള കൊളച്ചേരി ബ്ലോക്ക് തിരിച്ചുപിടിക്കാനാണ് കൊളച്ചേരി എ.യു.പി. സ്‌കൂള്‍ അധ്യാപികയും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ.) സംസ്ഥാന കൗണ്‍സിലംഗവുമായ സി.എം.പ്രസീതയുടെ ശ്രമം.

എല്‍.ഡി.എഫിന്റെ കെ.വി.പദ്മജയാണിവിടെ എതിര്‍ സ്ഥാനാര്‍ഥി. എടക്കാട് ബ്ലോക്കില്‍ എന്‍.ഡി.എ. കൊളച്ചേരി, കമ്പില്‍ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിയെ നിയമിച്ചിട്ടില്ല.