കണ്ണൂര്‍: ജില്ലാപഞ്ചായത്തിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് പ്രഖ്യാപിച്ചു.

കരിവെള്ളൂരില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.കെ.രമേശന്‍ മത്സരിക്കും. ആലക്കോട് ഡിവിഷനില്‍ ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ജെ.മാത്യുവും നടുവലില്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം ആനിയമ്മ രാജേന്ദ്രനും മത്സരിക്കും.

പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. എ.പി.കണ്ണന്‍ (പയ്യന്നൂര്‍), ബി.ജെ.പി. ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി ടി.സ്വപ്ന (ഉളിക്കല്‍), ബി.ജെ.പി. ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് (തില്ലങ്കേരി), ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സ്മിത ചന്ദ്രബാബു (കോളയാട്), അരുന്ധതി ചന്ദ്രന്‍ (പാട്യം), വി.പ്രസീത (കൊളവല്ലൂര്‍), ബി.ജെ.പി. തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.പ്രേമന്‍ (പന്ന്യന്നൂര്‍), ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം എ.സജീവന്‍ (കതിരൂര്‍), ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം വി.മണിവര്‍ണന്‍ (പിണറായി), ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി (വേങ്ങാട്), ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍.രാജന്‍ (ചെമ്പിലോട്), ജില്ലാ കമ്മിറ്റിയംഗം ബേബി സുനാഗര്‍ (കൂടാളി), റിട്ട. കേണല്‍ സാവിത്രിയമ്മ കേശവന്‍ (മയ്യില്‍), മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി വി.മഹിത (കൊളച്ചേരി), ജില്ലാ കമ്മിറ്റിയംഗം സുജാത പ്രകാശന്‍ (അഴീക്കോട്), മഹിളാമോര്‍ച്ച അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഗിരിജ രാധാകൃഷ്ണന്‍ (കല്യാശ്ശേരി), പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണന്‍ (ചെറുകുന്ന്), യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം (കുഞ്ഞിമംഗലം), ടി.സി.നിഷ (പരിയാരം) എന്നിവര്‍ മത്സരിക്കും. പേരാവൂരിലും കടന്നപ്പള്ളിയിലും ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ മത്സരിക്കും.

കണ്ണൂര്‍ കോര്‍പ്പറേഷന്‍

പി.വിനേഷ് ബാബു (പള്ളിയാംമൂല), എം.സ്മിത (കുന്നാവ്), അഡ്വ. കെ.രഞ്ചിത്ത് (കൊക്കേന്‍പാറ), വി.കെ.ഷൈജു (പള്ളിക്കുന്ന്), കെ.ലളിത (തളാപ്പ്), അഡ്വ. കെ.കെ.നവ്യ (ഉദയംമുക്ക്), ഇ.വി.സുവിത (പൊടിക്കുണ്ട്), എം.ദിനൂപ് (കൊറ്റാളി), കെ.വിജീഷ് (അത്താഴക്കുന്ന്), എം.വി.ഹേമാവതി (കക്കാട്), എന്‍.വി.ഹരിപ്രിയ (തുളിച്ചേരി), കെ.സജില (പള്ളിപ്രം), ലയന ശശീന്ദ്രന്‍ (വാരം), പി.പി.മോഹനന്‍ (വലിയന്നൂര്‍), എം.വി.നന്ദകുമാര്‍ (ചേലോറ), സി.മഞ്ജുഷ (മാച്ചേരി), കെ.വി.രജിത (പള്ളിപ്പൊയില്‍), ടി.കൃഷ്ണവേണി (കാപ്പാട്), സി.പി.രതീശന്‍ (എളയാവൂര്‍ നോര്‍ത്ത്), കെ.കെ.സുജീഷ് (എളയാവൂര്‍ സൗത്ത്), അക്ഷയ് കൃഷ്ണ (മുണ്ടയാട്), എം.പി.പ്രിയ (എടച്ചൊവ്വ), പ്രീത നമ്പിഞ്ചേരി (അതിരകം), എം.സമിത (കപ്പിച്ചേരി), പി.വി.ഗിരീഷ് ബാബു (മേലേചൊവ്വ), കെ.കെ.ശശിധരന്‍ (താഴെചൊവ്വ), എം.അനില്‍ കുമാര്‍ (കീഴ്ത്തള്ളി), എന്‍.രേണുക (തിലാന്നൂര്‍), ടി.പി.സ്മിത (ആറ്റടപ്പ), കെ.എന്‍.മഹേഷ് (ചാല), അഡ്വ. ശ്രദ്ധ രാഘവന്‍ (എടക്കാട്), ടി.വി.ഷമ്യ (ഏഴര), കെ.വി.സീന (ആലിങ്കല്‍), സുമന്‍ജിത്ത് നല്ലാഞ്ഞി (കീഴുന്ന), ടി.സുകേഷ് (തോട്ടട), കെ.ഷാന (ആദികടലായി), എന്‍.സോജ (കുറുവ), ശ്യാംരാജ് (പടന്ന), കെ.സരോജ (വെറ്റിലപ്പള്ളി), കെ.പ്രശോഭ് (നീര്‍ച്ചാല്‍), വി.ഗിരീശന്‍ (അറക്കല്‍), കെ.വി.സുഷമ (ചൊവ്വ), സി.അശ്വതി (താണ), ബാബു ഒതയോത്ത് (സൗത്ത് ബസാര്‍), കെ.സുശീല്‍ (ടെമ്പിള്‍), എം.കെ.സുമിത്ത് (തായത്തെരു), വി.പി.സുലോചന (കസാനക്കോട്ട), ഡി.ഭവ്യ (ആയിക്കര), അഡ്വ. യു.എന്‍.ശ്രീപ്രഭ (കാനത്തൂര്‍), പി.സലീന (താളിക്കാവ്), അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ (പയ്യാമ്പലം), കെ.ശ്രീഷില്‍ (ചാലാട്).

12, 13 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. 55-ാം വാര്‍ഡില്‍ ബി.ഡി.ജെ.എസ്. മത്സരിക്കും.

Content Highlights: kerala local body election 2020