കണ്ണൂര്‍: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം കഴിഞ്ഞപ്പോള്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 92 സ്ഥാപനങ്ങളിലെ 1683 സ്ഥാനങ്ങളിലേക്ക് ആകെ ലഭിച്ചത് 10264 പത്രികകള്‍.

24 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 122 പേരാണ് മത്സരിക്കുന്നത്. 71 ഗ്രാമപ്പഞ്ചായത്തിലെ 1166 സ്ഥാനങ്ങളിലേക്ക് 6966 പേരും 55 ഡിവിഷനുള്ള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 436 പേരും 11 ബ്ലോക്ക് പഞ്ചായത്തിലെ 149 ഡിവിഷനിലേക്ക് 841 പേരും പത്രിക നല്‍കി. മട്ടന്നൂര്‍ ഒഴികെയുള്ള എട്ട് നഗരസഭകളിലെ 289 സീറ്റിലേക്ക് 1899 പേര്‍ പത്രിക നല്‍കി. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. തിങ്കളാഴ്ച വരെ പത്രിക പിന്‍വലിക്കാം. അതുകഴിഞ്ഞാലേ യഥാര്‍ഥ ചിത്രം തെളിയൂ.

അവസാന ദിവസം ജില്ലയില്‍ ലഭിച്ചത് 2687 പത്രികകളാണ്. ജില്ലാ പഞ്ചായത്തില്‍ 46, കോര്‍പ്പറേഷനില്‍ 175, നഗരസഭകളില്‍ 558, ബ്ലോക്ക് പഞ്ചായത്തുകളില്‍ 300, വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി 1608 എന്നിങ്ങനെയാണ് പത്രികകള്‍ കിട്ടിയത്.

ജില്ലാ പഞ്ചായത്തിലേക്ക് 46 പത്രിക കൂടി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് വ്യാഴാഴ്ച ലഭിച്ചത് 46 പത്രികകള്‍. വരണാധികാരി കളക്ടര്‍ ടി.വി.സുഭാഷ് മുന്‍പാകെ 23, ഉപവരണാധികാരി എ.ഡി.എം: ഇ.പി.മേഴ്സി മുന്‍പാകെ 23 പത്രികകളാണ് സമര്‍പ്പിച്ചത്. ഡിവിഷന്‍, സ്ഥാനാര്‍ഥി, പാര്‍ട്ടി ക്രമത്തില്‍:

കുഞ്ഞിമംഗലം, എം.സി.അരുണ്‍കുമാര്‍ (ബി.ജെ.പി.), മുഹമ്മദ് റാഹിം (കോണ്‍ഗ്രസ്), ഇ.സി.സുധീഷ് (സി.എം.പി.-സി.പി.ജോണ്‍ വിഭാഗം)

ആലക്കോട്: തോമസ് വെക്കത്താനം, ടി.വി.പദ്മനാഭന്‍ (കോണ്‍), തോമസ് (സ്വ.), കരിവള്ളൂര്‍: മഹേഷ് കുന്നുമ്മല്‍, എം.വിജേഷ് കുമാര്‍ (കോണ്‍).

പയ്യാവൂര്‍: കെ.നിഷ (ജെ.ഡി.എസ്.), എന്‍.പി.ശ്രീധരന്‍, ദാമോദരന്‍ കൊയിലേര്യന്‍ (കോണ്‍.).

കടന്നപ്പള്ളി: എന്‍.വി.മധുസൂദനന്‍, വി.ശശി, എന്‍.വി.രാധാകൃഷ്ണന്‍ (കോണ്‍.), കെ.പ്രഭാകരന്‍, കെ.കെ.മന്‍സൂര്‍ (സ്വ.)

ഉളിക്കല്‍: ലിസി ജോസഫ്, മിനി (കോണ്‍. ). കോളയാട്: ജൈഷ ബിജു ഓളാട്ടുപുറം (കോണ്‍.). പന്ന്യന്നൂര്‍: കെ.കെ.പ്രേമന്‍ (ബി.ജെ.പി.), ടി.പി.ഫാസില്‍, ഹാഷിം (സ്വ), നടുവില്‍: ടി.സി.പ്രിയ (കോണ്‍.). കൊളച്ചേരി: ഹയറുന്നിസ (മുസ്ലിം ലീഗ് ), അഴീക്കോട്: ടി.മാലിനി,

പി.ജ്യോതി (കോണ്‍.), പി.സുജാത (ബി.ജെ.പി.), തില്ലങ്കേരി: മൈക്കിള്‍ തോമസ് (ജെ.എസ്.എസ്.), ജോര്‍ജ്കുട്ടി (കേരള കോണ്‍ഗ്രസ്-പി.ജെ.ജോസഫ് വിഭാഗം ). പാട്യം: എം.റിഞ്ചുമോള്‍ (കോണ്‍.), കൂടാളി: കെ.സി.മുഹമ്മദ് ഫൈസല്‍, പി. വി. ഹദീബ് ഫര്‍ഹാന്‍ (കോണ്‍.) ബേബി സുനാഗര്‍ (ബി.ജെ.പി.), കതിരൂര്‍: ടി.പി.ഹരിദാസന്‍ (കോണ്‍.). പിണറായി: വി.എം.ശരേഷ് കുമാര്‍, രമേശന്‍ (കോണ്‍.). പേരാവൂര്‍: എം.ജൂബിലി ചാക്കോ, എം.രത്‌നം (കോണ്‍.)

. കൊളവല്ലൂര്‍: എം.ജിഷ, നിഷ (കോണ്‍.). വേങ്ങാട്:

എന്‍.പി.താഹിര്‍, വി.കെ.മുഹമ്മദ് (മുസ്ലിം ലീഗ്). ചെമ്പിലോട്: കെ.പി.ആതിര (ബി.ജെ.പി.), ഇ.കെ.സക്കീര്‍ (മുസ്ലിം ലീഗ്), എന്‍.കെ.റയീസ്, എം.ഫൈസല്‍ (സ്വ).