ത്തരേന്ത്യയില്‍ രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ കര്‍ഷകസമരം നടക്കുന്ന സന്ദര്‍ഭത്തിലാണ് കേരളത്തില്‍ പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ വെല്ലുവിളിക്കുകയാണ്. കാര്‍ഷികരംഗത്ത് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കരാര്‍ വത്കരണം നടപ്പാക്കുന്നതിനെതിരേയാണ് സമരം. താങ്ങുവില ഉറപ്പാക്കാത്തതിലും ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. ഐതിഹാസികമായ ആ സമരത്തിലെ പങ്കാളികളാണ് ഇടതുപക്ഷ പ്രസ്ഥാനം. പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകസമരം സ്വാധീനംചെലുത്തും.

കേരളത്തില്‍ കാര്‍ഷികരംഗത്ത് നിരവധി ക്ഷേമപദ്ധതികളാണ് നടപ്പാക്കിയത്. എല്ലാ ഉത്പന്നങ്ങള്‍ക്കും തറവില നിശ്ചയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിയാണ് മുന്നോട്ടുപോകുന്നത്. പ്രളയവും കോവിഡും ഇല്ലായിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പ്രകടനപത്രിക നാല് വര്‍ഷംകൊണ്ട് നടപ്പാക്കിയ സര്‍ക്കാര്‍ എന്ന ഖ്യാതിയുണ്ടാവുമായിരുന്നു. വികസനപദ്ധതികളുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു. ക്ഷേമപെന്‍ഷന്‍ വന്‍തോതില്‍ കൂട്ടുകയും കൃത്യസമയത്ത് വിതരണംചെയ്യുകയും ചെയ്തു. ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ പ്രശംസ നേടാന്‍ സാധിച്ചു.

ഇതെല്ലാം ജനങ്ങളെ കൂടുതല്‍ക്കൂടുതലായി എല്‍.ഡി.എഫിനനുകൂലമാക്കിയതില്‍ വിറളിപൂണ്ട് സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുയര്‍ത്തുകയാണ്. വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്ന കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന കുതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ജില്ലയില്‍ ഇത്തവണ എല്‍.ഡി.എഫ്. മുമ്പെന്നത്തേക്കാളും വലിയ വിജയം നേടും. ചെറിയ ഒരു ഇവേളക്കുശേഷം വീണ്ടും എല്‍.ഡി.എഫിന്റെ ഭാഗമായ ലോക് താന്ത്രിക് ജനതാദള്‍ മുന്നണിയുടെ വിജയത്തിനായി കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നു. മുന്നണി കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. ത്രിതല പഞ്ചായത്തിലും നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും എല്‍.ഡി.എഫ്. മികവാര്‍ന്ന വിജയം നേടും.