കണ്ണൂര്‍: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 230 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി.

ഇതോടെ നിലവിലുള്ള പത്രികകള്‍ 10,099 ആയി. ജില്ലാ പഞ്ചായത്തില്‍ കിട്ടിയ 122 പത്രികകളും സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ 442 പത്രികകളില്‍ ഒരെണ്ണം നിരസിച്ചു. നഗരസഭകളില്‍ ആകെ ലഭിച്ച 1902 പത്രികകളില്‍ 50 എണ്ണം നിരസിച്ചു. 1852 പത്രികകളാണ് നിലവിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച 846 പത്രികകളില്‍ 29 എണ്ണം നിരസിച്ചു, 817 പത്രികകള്‍ സ്വീകരിച്ചു.

ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ ലഭിച്ച 7017 നാമനിര്‍ദ്ദേശ പത്രികകളില്‍ 6867 എണ്ണം സ്വീകരിച്ചു, 150 എണ്ണം നിരസിച്ചു.

അഞ്ച് പത്രികകള്‍ ആക്ഷേപത്തെ തുടര്‍ന്ന് മാറ്റിവച്ചു. ഒന്നില്‍ കൂടുതല്‍ സെറ്റ് പത്രിക നല്‍കിയവരുടെ ഒരു പത്രിക നിലനിര്‍ത്തി ബാക്കി തള്ളി. ശ്രീകണ്ഠപുരം, മാലൂര്‍, ചിറ്റാരിപ്പറമ്പ് തുടങ്ങിയയിടങ്ങളിലാണ് ഇങ്ങനെ പത്രിക കൂടുതല്‍ തള്ളിയത്.

നഗരസഭകളില്‍ തള്ളിയ പത്രികകള്‍: തളിപ്പറമ്പ്-2, കൂത്തുപറമ്പ്-2, തലശ്ശേരി -1, ഇരിട്ടി-1, പാനൂര്‍-4, ശ്രീകണ്ഠപുരം-38, ആന്തൂര്‍-2.

ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍:

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 22: ഗ്രാമ പഞ്ചായത്തുകള്‍ - 27; കോട്ടയം- 1, ചിറ്റാരിപറമ്പ്-22, കുന്നോത്ത്പറമ്പ്-3, പാട്യം-1; ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് - 1; ഗ്രാമ പഞ്ചായത്തുകള്‍ - 9; പായം-1 , അയ്യങ്കുന്ന്- 8; പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് - 1; ഗ്രാമ പഞ്ചായത്തുകള്‍ -44; കണിച്ചാര്‍ -1, കൊട്ടിയൂര്‍-1 , മാലൂര്‍ -42. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്-0; ഗ്രാമ പഞ്ചായത്തുകള്‍ - 5; ചിറക്കല്‍ -2, വളപട്ടണം- അഴീക്കോട് -1, പാപ്പിശ്ശേരി - 2. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് - 1; ഗ്രാമ പഞ്ചായത്തുകള്‍ - 1; ചെമ്പിലോട് 1 , കടമ്പൂര്‍ - 1 മാറ്റിവെച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് -1; ഗ്രാമ പഞ്ചായത്തുകള്‍ - 15

ചെറുകുന്ന്- 15; പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് -0; ഗ്രാമ പഞ്ചായത്തുകള്‍ -33; ചെറുപുഴ- 13, രാമന്തളി - 27, കുഞ്ഞിമംഗലം- 2 , എരമം കുറ്റൂര്‍ -1; പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് - 1; ഗ്രാമ പഞ്ചായത്തുകള്‍ - 10; ചൊക്ലി -1; തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- 2; ഗ്രാമ പഞ്ചായത്തുകള്‍ - 1; ധര്‍മടം 1. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് - 0; ഗ്രാമ പഞ്ചായത്തുകള്‍ - 5; ഇരിക്കൂര്‍-1 , പയ്യാവൂര്‍ -2, മയ്യില്‍-1 , കുറ്റിയാട്ടൂര്‍-1, പടിയൂര്‍- ആക്ഷേപമുള്ള പത്രികകള്‍ 4. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് - 0; ഗ്രാമപ്പഞ്ചായത്തുകള്‍ -0