തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി അമ്മയും മക്കളും മത്സരരംഗത്ത്. മഹിളാ കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് എ.ഷര്‍മിള 13-ാം വാര്‍ഡായ മോറക്കുന്നില്‍ മത്സരിക്കുമ്പോള്‍ മകള്‍ എസ്.ഹൈമ 16-ാം വാര്‍ഡായ ചെള്ളക്കരയിലും മകന്‍ അഡ്വ. എസ്.രാഹുല്‍ 21-ാം വാര്‍ഡായ കുട്ടിമാക്കൂലിലും സ്ഥാനാര്‍ഥിയാണ്.

കഴിഞ്ഞ തവണ തിരുവങ്ങാട് വാര്‍ഡില്‍ മത്സരിച്ച ഷര്‍മിള ആറു വോട്ടിനാണ് സി.പി.ഐ.യിലെ എന്‍.രേഷ്മയോട് പരാജയപ്പെട്ടത്. ഹൈമ കഴിഞ്ഞതവണ കുട്ടിമാക്കൂലില്‍ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.നിഷയോട് പരാജയപ്പെട്ടു.

മഹിളാ കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററാണ് ഹൈമ. കെ.എസ്.യു. ജില്ലാ സെക്രട്ടറിയായ രാഹുല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.