കണ്ണൂര്‍: വനിതാ സംവരണവാര്‍ഡില്‍ പുരുഷന്‍ നല്‍കിയ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ബി.ജെ.പി. പ്രവര്‍ത്തകനാണ് വനിതാ സംവരണമെന്ന് ഓര്‍ക്കാതെ അവസാനദിവസമായ വ്യാഴാഴ്ച പത്രിക നല്‍കിയത്. ചാല്‍ ബീച്ച് വാര്‍ഡില്‍ മത്സരിക്കാനായിരുന്നു പത്രിക സമര്‍പ്പിച്ചത്. 

വന്‍ തിരക്കായതിനാല്‍ പഞ്ചായത്ത് അധികൃതരും ശ്രദ്ധിച്ചില്ല. വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ ഒരു പ്രവര്‍ത്തകന്‍ വന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് പത്രിക തള്ളിയത്.

ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശമാണ് 20ാം വാര്‍ഡായ ചാല്‍ ബീച്ച്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തിരക്കിനിടയില്‍ സംവരണവാര്‍ഡ് എനന് കാര്യം ഓര്‍ത്തില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിശദീകരണം. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞ ഉടന്‍ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വക്തമാക്കി.