കൊളച്ചേരി: ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ സഹോദരന് ബി.ജെ.പി. ടിക്കറ്റില്‍ ലഭിച്ചത് 20 വോട്ട്. നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡായ കമ്പിലിലാണ് എ.പി.ഷറഫുദ്ദീന്‍ മത്സരിച്ചത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ സൈഫുദ്ദീന്‍ 677 വോട്ടുകളുമായി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. എസ്.ഡി.പി.ഐ.യുടെ കെ.കെ.അബ്ദുള്ള 318 വോട്ടോടെ രണ്ടാം സ്ഥാനം നേടി. എല്‍.ഡി.എഫിന്റെ പി.പി.മൊയ്തീന് 125 വോട്ടുകളേ നേടാനായുള്ളൂ.