തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും യു.ഡി.എഫും വലിയ വിജയം നേടുമെന്ന് പി.ജെ.ജോസഫ് എം.എല്‍.എ.

ഇടുക്കി ജില്ലയില്‍ തന്നോടും യു.ഡി.എഫിനോടും ചേര്‍ന്നുനിന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വിജയമുറപ്പാണ്. രണ്ടില ചിഹ്നം നഷ്ടമായത് ജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ല. കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയും കേരള കോണ്‍ഗ്രസ് ചിഹ്നമായ ചെണ്ടയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്.

ചെണ്ട ജീവനുള്ള ചിഹ്നമാണെന്നും പുതിയ ചിഹ്നമായ ചെണ്ട അടിച്ചുകയറുമെന്നും പി.ജെ. പറഞ്ഞു. ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞു. പുറപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

content highlights: will win-says pj joseph