candidate
കള്ളു ചെത്തുന്നതിനായി തെങ്ങില്‍ കയറുന്ന
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബാബു. Photo: Mathrubhumi

മറയൂര്‍: മറയൂര്‍ പഞ്ചായത്തിലെ 12-ാംവാര്‍ഡിലൂടെ നടന്നുപോകുന്നതിനിടെ തെങ്ങിന്‍മുകളില്‍നിന്ന് വോട്ടുതേടി സ്ഥാനാര്‍ഥിയുടെ ശബ്ദം വന്നാല്‍ അദ്ഭുതപ്പെടേണ്ട.

കാരണം, ഇവിടെ ഇടതുപക്ഷസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കള്ളുചെത്ത് തൊഴിലാളിയായ, ബാബുവെന്ന് വിളിക്കുന്ന കുട്ടിരാജാ(42)യാണ്. നാട്ടിലെ എല്ലായിടവും പരിചയമുള്ളതാണ്, ഇടതുമുന്നണിക്ക് ബാബുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.

പക്ഷേ, തൊഴില്‍വിട്ട് മറ്റൊന്നിനും പോകാന്‍ തയ്യാറാകാതിരുന്ന ബാബു, പാര്‍ട്ടിനേതാക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാര്‍ഥിയായത്. പുലര്‍ച്ചയോെട വിവിധ ഭാഗങ്ങളിലെത്തി കള്ളുചെത്തി അഞ്ച് കിലോമീറ്ററകലെ പയസ് നഗര്‍ കള്ളുഷാപ്പില്‍ അളന്നുനല്‍കും. ഇതിനുശേഷമാണ് വോട്ടുതേടല്‍. ഇതിനിടയില്‍ വോട്ടര്‍മാര്‍ താഴെ കൂടി പോവുകയാണെങ്കില്‍ 'എന്റെ കാര്യം മറക്കരുതേ' എന്നും ഓര്‍മിപ്പിക്കും.

മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ എന്‍.ആരോഗ്യദാസാണ് എതിര്‍സ്ഥാനാര്‍ഥി.

content highlights: toddy tapping worker contesting in local self goverment election