മൂന്നാര്‍: ''പ്രിയപ്പെട്ടവരാണ് മണ്ണില്‍ ഞെരിഞ്ഞമര്‍ന്നത്. ഇത്തവണ എനിക്ക് മത്സരിക്കാന്‍ വയ്യ'' -ഇതു പറയുമ്പോള്‍ ശാന്തേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

കേരളംകണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തംനടന്ന പെട്ടിമുടി ഉള്‍പ്പെട്ട മൂന്നാര്‍ പഞ്ചായത്ത് രാജമല വാര്‍ഡിലെ പഞ്ചായത്തംഗമാണ് ശാന്താ ജയറാം (53).

ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മോചിതയാകാത്ത ഇവര്‍ മത്സരത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. ഓഗസ്റ്റ് ആറിന് രാത്രിയിലാണ് ഉരുള്‍പൊട്ടുന്നത്. മരിച്ച 66 പേരില്‍ 51 പേരും ശാന്തയുടെയും ഭര്‍ത്താവ് ജയറാമിന്റെയും അകന്ന ബന്ധുക്കളായിരുന്നു.

ദുരന്തമുണ്ടായതിന് അടുത്ത് ഗ്രാവല്‍ ബാങ്കിന് സമീപമുള്ള കമ്പനി വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടേക്ക് ഉരുള്‍ എത്തിയില്ല. സി.പി.ഐ.യുടെ സ്ഥാനാര്‍ഥിയായിട്ടാണ് കഴിഞ്ഞതവണ ശാന്ത മത്സരിച്ചത്.

content highlights: santha jayaram member of rajamala ward comprising pettimudi not contesting this time