മൂന്നാര്‍: പോളിങ് ബൂത്തിനു സമീപമിരുന്ന് മദ്യപിച്ച സ്ഥാനാര്‍ഥിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി. പള്ളിവാസല്‍ പഞ്ചായത്തിലെ പോതമേട് വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എസ്.ഇ.രാജാ, സുഹൃത്തുക്കളായ മുരുകന്‍, പിച്ചക്കനി എന്നിവരെയാണ് മൂന്നാര്‍ എസ്.എച്ച്.ഒ. സാംജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇവരില്‍നിന്ന് രണ്ടു കുപ്പി മദ്യവും പിടിച്ചെടുത്തു. പോതമേട്ടിലെ പോളിങ് ബൂത്തിനു സമീപം വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബൂത്തിന് 50 മീറ്റര്‍ ഉള്ളില്‍ നിന്നവരും മദ്യപിക്കുന്നത് കണ്ടതും പിടികൂടിയതും. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

content highlights: police arrests candidate and friends for consuming alcohol near polling booth in idukki