മറയൂര്‍: മറയൂര്‍, കോവില്‍ക്കടവ് മേഖലയില്‍ പത്രവിതരണമാണ് ചെല്ല ദുരൈയുടെ ജോലി. രാവിലെ എട്ടിന് എത്തുന്ന പത്രം 36 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വീടുകളില്‍ എത്തിച്ചുകഴിയുമ്പോള്‍ 12 മണിയാകും. പിന്നെവേണം, വോട്ടുപിടിക്കാന്‍ ഇറങ്ങാന്‍.

അപ്രതീക്ഷിതമായിട്ടാണ് ചെല്ലദുരൈ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മറയൂര്‍ ഡിവിഷനില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായത്. സ്ഥാനാര്‍ഥിയായെങ്കിലും 'മാതൃഭൂമി' പത്രവിതരണ ജോലി നിര്‍ത്തിയില്ല. 

എന്നും കൃത്യമായി വീടുകളില്‍ എത്തിച്ചശേഷമാണ് പ്രവര്‍ത്തകരോടൊപ്പം ചെല്ലദുരൈ വിവിധ ഗ്രാമങ്ങളില്‍ വോട്ടു ചോദിക്കുന്നതിനായി എത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസം മാത്രം പത്രവിതരണത്തിന് അവധി നല്‍കാനാണ് മേലാടി സ്വദേശിയായ ചെല്ലദുരൈ തീരുമാനിച്ചിരിക്കുന്നത്.

content highlights: newspaper distributer contesting in lsg election