രാജക്കാട്: മന്ത്രി എം.എം. മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു. ഇടുക്കി രാജക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആയാണ് സതി ജനവിധി തേടിയത്. ഇത് മൂന്നാംതവണയാണ് സതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 

യു.ഡി.എഫിലെ അംബിക ഷാജി ആയിരുന്നു ഇത്തവണ സതിയുടെ എതിരാളി. മുന്‍പ് രണ്ടുതവണ സതി പഞ്ചായത്തംഗമായിട്ടുണ്ട്. നിലവില്‍ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമാണ്. വീട് ഉള്‍പ്പെടുന്ന എന്‍.ആര്‍. സിറ്റി അഞ്ചാംവാര്‍ഡില്‍ നിന്നാണ് കഴിഞ്ഞ രണ്ട് തവണയും ജയിച്ചത്. എന്നാല്‍ ഇക്കുറി ഏഴാം വാര്‍ഡില്‍നിന്ന് മത്സരിക്കുകയായിരുന്നു. 

സി.പി.എം. ജില്ലാകമ്മിറ്റി അംഗവും രാജക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എ. കുഞ്ഞുമോനാണ് ,സതിയുടെ ഭര്‍ത്താവ്. മന്ത്രി മണിയുടെ ഇളയമകള്‍ സുമാ സുരേന്ദ്രന്‍ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

content highlights: minister mm mani daughter ms sathi wins in local body election