
കാഞ്ചിയാര്‍: മത്സരിച്ച 16 വാര്‍ഡുകളില്‍ ഒമ്പതും എല്‍.ഡി.എഫ്. നേടിയെങ്കിലും കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് പദവി എന്‍.ഡി.എ.യ്ക്ക്.
പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നതാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍, ഈ വിഭാഗത്തില്‍പെട്ടവര്‍ എല്‍.ഡി.എഫ്.പക്ഷത്തുനിന്ന് ജയിച്ചിട്ടില്ല.
പട്ടികജാതി വിഭാഗത്തിലുള്ള നാലുപേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ സംവരണ സീറ്റായ എട്ടാംവാര്‍ഡ് നരിയമ്പാറയില്‍ ജനവിധിതേടിയ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സി.സുരേഷ് മാത്രമാണ് ജയിച്ചത്. ഇതോടെയാണ് പഞ്ചായത്തിലെ ഏക എന്‍.ഡി.എ. അംഗമായ കെ.സി.സുരേഷ് പ്രസിഡന്റ് പദവിക്ക് അര്‍ഹനായത്.
content highlights: ldf wins kanchiyar but nda will get presidentship