കുമളി: മമ്മൂട്ടിയും സിദ്ദിഖും വാശിയിലാണ്. രണ്ടുപേര്‍ക്കും ജയിച്ചേതീരൂ. ഇരുവരും വീടായ വീടുകളും കവലയായ കവലകളും കയറിയിറങ്ങി വോട്ട് തേടുകയാണ്.

കുമളി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലായ വലിയകണ്ടത്താണ് സിനിമാ സ്‌റ്റൈലിലെ മത്സരം. ഇടതുമുന്നണിക്കായി കെ.എം.സിദ്ദിഖും യു.ഡി.എഫിനായി കെ.എസ്.മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുമാണ് മത്സരിക്കുന്നത്. സിനിമാതാരം മമ്മൂട്ടിയെപ്പോെലതന്നെ മുഹമ്മദ് കുട്ടിയും മമ്മൂട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

സിദ്ദിഖ് സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്. ഒരുവട്ടം മത്സരിച്ചിട്ടുണ്ട്. സിനിമാ നടന്‍മാരുടെ പേരുകാര്‍ക്കൊപ്പം കട്ടയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി.യുടെ ബെന്നി പെരുമ്പള്ളിയും ഒരു സ്വതന്ത്രനും മത്സരരംഗത്തുണ്ട്.

content highlights: kumali panchayath election candidates named siddique and mammootty contesting