election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

രാജാക്കാട്: 1958-ല്‍ രൂപവത്കരിച്ച ശാന്തന്‍പാറ പഞ്ചായത്ത് തുടക്കംമുതല്‍ നാളിതുവരെ ഇടതുമുന്നണിയോടാണ് കൂറ് കാട്ടിയത്. ഇത്തവണ ആ കോട്ട തകര്‍ക്കാനായി തന്ത്രങ്ങള്‍ മെനയുകയാണ് യു.ഡി.എഫ്.

തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചായത്തില്‍ തമിഴ് ജനതയുടെ വോട്ടുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. ആറ്, സി.പി.ഐ. രണ്ട്, കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെ ആയിരുന്നു കക്ഷിനില.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രണ്ട് വനിതകളായിരുന്നു പഞ്ചായത്തിന്റെ ഭരണചക്രം തിരിച്ചത്. മുന്‍ ധാരണ പ്രകാരം സി.പി.എമ്മിലെ ജിഷാ ദീലീപും, സി.പി.ഐ.യിലെ സരസ്വതി സെല്‍വവും യഥാക്രമം പ്രസിഡന്റുമാരായി പഞ്ചായത്തിനെ നയിച്ചു

മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു

പൂപ്പാറയില്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിച്ചു. പ്രദേശത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടത്തിന് ഇത് വഴിതെളിച്ചു. പ്രളയകാലത്തും ഈ കോവിഡ് കാലത്തും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മികച്ച പ്രവര്‍ത്തനം നടത്തി. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച 25-അംഗ ദ്രുത പ്രതികരണസേനയുടെ സേവനം പഞ്ചായത്തില്‍ നടപ്പാക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് വിവിധ നടപടികള്‍ സ്വീകരിച്ചു. പച്ചക്കറി വികസനത്തിനും തരിശു കൃഷിക്കും പ്രാധാന്യം നല്‍കി. ലൈഫ് ഭവന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി.-സേനാപതി ശശി, (മുന്‍ വൈസ് പ്രസിഡന്റ്)

പദ്ധതികള്‍ അട്ടിമറിക്കുന്നു

പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ബസ്സ്റ്റാന്റ് നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ലൈഫ് ഭവനപദ്ധതിയില്‍ സിനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ചു.പാര്‍ട്ടി അനുകൂലികള്‍ക്കും,അണികള്‍ക്കുമായി നല്‍കി അട്ടിമറിക്കുകയായിരുന്നു.-ബിജു വട്ടമറ്റം, (ബ്ലോക്ക് മെമ്പര്‍ കോണ്‍ഗ്രസ്)

content highlights: idukki local self government election santhanpara panchayath