election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കഞ്ഞിക്കുഴി: അങ്കത്തിനുള്ള തട്ടൊരുങ്ങി. എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രചാരണാവേശമാണ് കഞ്ഞിക്കുഴിയില്‍ എവിടെയും.

പിടിച്ചടക്കാന്‍ വാശിയോടെ

കാല്‍നൂറ്റാണ്ടായി യു.ഡി.എഫാണ് കഞ്ഞിക്കുഴി പഞ്ചായത്ത് ഭരിക്കുന്നത്. ഇത്തവണ മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ പിന്തുണയോടെ ഈ കോട്ട തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എല്‍.ഡി.എഫ്. എന്നാല്‍ ഭരണത്തുടര്‍ച്ച നേടുമെന്ന പൂര്‍ണവിശ്വാസത്തിലാണ് യു.ഡി.എഫ്.

ഇരുമുന്നണികളും 18 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 16 സീറ്റുകളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 12 വാര്‍ഡുകളില്‍ ബി.ജെ.പി.യും നാലിടത്ത് ബി.ഡി.ജെ.എസും മത്സരിക്കും.

വീടുകയറിയുള്ള പ്രചാരണം മുന്നണികള്‍ വളരെ നേരത്തേതന്നെ തുടങ്ങിയിരുന്നു.

ജോസിന് ആറ്; ജോസഫിന് നാല്

കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങളുടെ ശക്തിപ്രകടനം കൂടിയാകും ഇത്തവണ ഇവിടത്തെ തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫ്. ജോസ് വിഭാഗത്തിന് ആറും യു.ഡി.എഫ്. ജോസഫ് വിഭാഗത്തിന് നാലും വാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്.

content highlights: idukki local self government election kanjikuzhi panchayath