കുടയത്തൂര്‍: പഞ്ചായത്തിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് അശ്രദ്ധ കാരണം കിട്ടിയത് ഒന്നൊന്നര പണിയാണ്. ഇദ്ദേഹം ശംഖ് ചിഹ്നമായി ലഭിക്കണമെന്ന അപേക്ഷയാണ് നല്‍കിയത്.

എന്നാല്‍ വരണാധികാരി അനുവദിച്ചത് കുട ചിഹ്നമായിരുന്നു. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് സ്ഥാനാര്‍ഥി കൈപ്പറ്റിയിരുന്നില്ല. ഇതാണ് പ്രശ്‌നമായത്. താന്‍ അപേക്ഷിച്ചിരുന്ന ചിഹ്നമായ ശംഖ് തന്നെയാണ് തനിക്ക് അനുവദിച്ച് കിട്ടിയത് എന്ന് ഇദ്ദേഹം കരുതി.

വാര്‍ഡില്‍ എല്ലാ ഭാഗത്തും തന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും ശംഖ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്ഥാപിച്ചിരുന്നു. സാമ്പിള്‍ ബാലറ്റ് സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്ത സമയത്തും സ്ഥാനാര്‍ഥി ഇത് കൈപ്പറ്റിയില്ല. ഇത് അല്‍പനേരം തര്‍ക്കത്തിന് ഇടയാക്കി. പിന്നീട് റിട്ടേണിങ് ഓഫീസര്‍ സ്ഥാനാര്‍ഥിക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.

content highights: idukki local self government election candidate symbol change