തൊടുപുഴ: ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ വോട്ടവകാശമുള്ളത് 8,95,109 പേര്‍ക്ക്. ഇതില്‍ 4,43,105 പുരുഷന്‍മാരും 4,52,002 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

തൊടുപുഴ നഗരസഭയില്‍ 19,972 സ്ത്രീകളും 19,143 പുരുഷന്‍മാരും ഉള്‍പ്പെടെ 39,115 വോട്ടര്‍മാരാണുള്ളത്. കട്ടപ്പന നഗരസഭയില്‍ 16,912 സ്ത്രീകളും 16,010 പുരുഷന്‍മാരും ഉള്‍പ്പെടെ 32,922 വോട്ടര്‍മാരുണ്ട്. 52 പഞ്ചായത്തുകളിലായി 4,15,118 സ്ത്രീകളും 4,07952 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 8,23,072 വോട്ടര്‍മാരാണുള്ളത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം 8,61,703 ആയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 33,406 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇക്കുറിയുള്ളത്.

content highlights: idukki local self government election