candidate couple
ഇടവെട്ടി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ലത്തീഫ് മുഹമ്മദും ഭാര്യ ജസീലയും പ്രചാരണത്തിനായി വീട്ടില്‍നിന്ന് ഇറങ്ങുന്നു| ഫോട്ടോ: അജേഷ് ഇടവെട്ടി

തൊടുപുഴ: തൊണ്ടിക്കുഴയില്‍ ഭാര്യ, ഗാന്ധിനഗറില്‍ ഭര്‍ത്താവ്. അടുത്തടുത്ത വാര്‍ഡുകളില്‍ യു.ഡി.എഫിനായി ജനവിധി തേടുകയാണ് ഈ ദമ്പതിമാര്‍.

ഇടവെട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ലത്തീഫ് മുഹമ്മദും ഭാര്യ ജസീലയുമാണ് സമീപവാര്‍ഡുകളില്‍നിന്ന് ജനവിധി തേടുന്നത്. രാവിലെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് വീട്ടില്‍നിന്നിറങ്ങും.

ജെസീല താന്‍ മത്സരിക്കുന്ന രണ്ടാംവാര്‍ഡിലേക്ക് പോകും. മകന്‍ സഫലും കൂടെയുണ്ടാകും. ലത്തീഫ് മുഹമ്മദ് വീട് നില്‍ക്കുന്ന നാലാംവാര്‍ഡിലാണ് മത്സരിക്കുന്നത്. ഇരുവരും രാത്രിവരെ പരമാവധി വീടുകള്‍ കയറും.

തൊണ്ടിക്കുഴ, ഗാന്ധിനഗര്‍ വാര്‍ഡുകള്‍ രണ്ടുപേര്‍ക്കും വീടുപോലെയാണ്. രണ്ട് വാര്‍ഡിലും ഇരുവരും മാറിമാറി മത്സരിച്ചിട്ടുണ്ട്. എല്ലാ തവണയും വിജയം കൂടെനിന്നു. ലത്തീഫ് മുഹമ്മദ് അഞ്ചാംതവണയും ജസീല ആറാംതവണയുമാണ് ഇടവെട്ടി പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.

content highlights: husband and wife contesting from adjacent wards in idavetty panchayath idukki