രാജാക്കാട്: വൈദ്യുതി മന്ത്രി എം.എം. മണിയുടെ മകളും തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കും. മൂത്തമകൾ സതി കുഞ്ഞുമോനാണ് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്ന ഏഴാംവാർഡിൽനിന്ന് ജനവിധി തേടുന്നത്.

രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായി. വീട് ഉൾപ്പെടുന്ന എൻ.ആർ. സിറ്റി അഞ്ചാംവാർഡിൽ നിന്നാണ് രണ്ടുവട്ടവും ജയിച്ചത്.

സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് ഭർത്താവ്. മന്ത്രി മണിയുടെ ഇളയമകൾ സുമാ സുരേന്ദ്രൻ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

content highlights: daughter of minister mm mani sathi kunjumon contesting in local self government election