നെടുങ്കണ്ടം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് യോഗത്തിനിടെ പ്രഖ്യാപിച്ച് ഇടുക്കി ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.

ചെന്നിത്തല മുഖ്യമന്ത്രിയാവുന്നതോടെ ജില്ലയിലെ കാര്‍ഷിക ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും നെടുങ്കണ്ടത്ത് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ കല്ലാര്‍ പറഞ്ഞു.

ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തുന്നതിന് മുമ്പായി ഡി.സി.സി.പ്രസിഡന്റ് നടത്തിയ ആമുഖ പ്രസംഗത്തിലാണ് പ്രഖ്യാപനം ഡി.സി.സി.പ്രസിഡന്റ് നടത്തിയത്.

content highlights: chennithala will be the next cm says idukki dcc president ibrahimkutty kallar