തൊടുപുഴ: 'ഇന്ന് ബ്ലോക്ക് പഞ്ചായത്തില്‍ ഞാനും സാരഥിയായി വന്നേ'- ഹിറ്റ് സിനിമ ജോസഫിലെ 'അങ്ങ് പാടവരമ്പത്തിലൂടെ' എന്ന പാട്ടിന്റെ തിരഞ്ഞെടുപ്പ് പാരഡിയാണ്. പാട്ട് പാടി വോട്ട് തേടുന്നത് ആരാണെന്ന് അറിയാമോ? സ്ഥാനാര്‍ഥി തന്നെ.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുഹമ്മദ് ഷെഹിന്‍ഷായാണ് പാട്ടുകാരന്‍. എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ഷെഹന്‍ഷാ ചെറുപ്പം മുതലേ പാട്ടുപാടും. കവിത എഴുതും. ന്യൂമാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ഡേയിലൊക്കെ സ്റ്റേജില്‍ കയറും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കായി പാരഡി പാടിയിരുന്നു. അങ്ങനെയിരിക്കെയാണ് ഇത്തവണ ലീഗ് നേതൃത്വം ബ്ലോക്ക് ഡിവിഷനിലെ സിറ്റിങ് സീറ്റ് ഈ ഇരുപത്തിയാറുകാരന് നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ പാരഡി പാടി വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗമാണ് ഷെഹിന്‍ഷാ.

content highlights:candidate singing parody song for campaigning in thodupuzha