തൊടുപുഴ: വോട്ടെടുപ്പിന് പിന്നാലെ മങ്ങാട്ടുകവലയില്‍ സംഘര്‍ഷാവസ്ഥ. യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീടുകയറി ആക്രമിച്ചതായി പരാതി.

ഏഴാം വാര്‍ഡ് ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷെരീഫിന്റെ സഹോദരന്റെ അബ്ദുള്‍ ജബ്ബാറിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. കുട്ടിയും സ്ത്രീകളുമടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകരാണെന്ന് ആരോപണം.

തിരഞ്ഞെടുപ്പിനുശേഷം മങ്ങാട്ടുകവല കെ.കെ.ആര്‍. ജങ്ഷനിലാണ് ആദ്യം പ്രശ്‌നമുണ്ടായത്. ഇവിടത്തെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്‍പില്‍ തര്‍ക്കമുണ്ടായി. പോലീസ് ഇടപെട്ടതോടെ ഇരുവിഭാഗവും പിരിഞ്ഞുപോയി. പീന്നീട് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

content highlights: candidate's brother's house attacked alleges udf