കുടയത്തൂര്‍: യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ചെണ്ടമേളവുമായി സ്ഥാനാര്‍ഥി.

കുടയത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ഉഷാ വിജയനാണ് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ടയുമായി കണ്‍വെന്‍ഷനെത്തി മേളമൊരുക്കിയത്.

പഞ്ചായത്ത് മെമ്പറായിരുന്ന ഉഷ ശിങ്കാരിമേളം ട്രൂപ്പിലെ അംഗമാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്‍വെന്‍ഷന് എത്തിയിരുന്നു.

content highlights: candidate having chenda symbol performs chendamelam at election convention